Posts

Showing posts from July, 2016

ചുവടുകൾ..

എഴുതി തുടങ്ങുമ്പോ മനസ്സിൽ വല്ലാത്ത നഷ്ടബോധം വന്നു നിറയുന്ന മറ്റൊരു വിഷയമാണിത്. നൃത്തം... ഒരുകാലത്തു പ്രാണവായു പോലെ ആയിരുന്നു എനിക്കത്. നഴ്സറി ക്ലാസ്സുകളിലെ ആക്ഷൻ സോങ്‌സ് മുതൽ തുടങ്ങും സ്റ്റേജ് ഓർമ്മകൾ. എന്റെ ബാല്യകാലം മുതൽ ഏതാണ്ട് പി ജി കഴിയുന്നത് വരെ ഡാൻസ് പ്രോഗ്രാംസോ അതിന്റെ ചർച്ചകളോ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടുണ്ടാവില്ല ജീവിതത്തിൽ. അതിനോട് ഇഷ്ടം എന്നൊന്നുമല്ല പറയേണ്ടത് അത് ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു. ഒരു മൂന്നാം ക്ലാസ്സ് മുതലാണ് ക്ലാസ്സിക്കൽ ഡാൻസ് ഒക്കെ പഠിക്കാൻ തുടങ്ങിയത്. ആദ്യം ചുമ്മാ സ്റ്റൈൽ കാണിക്കാൻ വേണ്ടിആണ് പോയിരുന്നത്. തുടങ്ങിയപ്പോ മനസ്സിലായി അത്ര എളുപ്പം ഉള്ള പരിപാടിയല്ല എന്നു. സുന്ദരേശൻ മാഷിന്റെ വടി  കൊണ്ടുള്ള ഏറും തല്ലും കൊറേ കൊണ്ടു. മുഴുവനാക്കുന്നതിനു മുൻപേ സർ ക്ലാസ്സ് നിർത്തി. അപ്പോഴേക്കും ഞാൻ ഡാൻസ് നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പാതി പഠിച്ച അറിവ് പോരായിരുന്നു എങ്കിലും, മേനകച്ചേച്ചി, രമ്യച്ചേച്ചി, ശാലുചേച്ചി, ഐശ്വര്യ, അങ്ങനെ എന്നെ പോലെ നൃത്തത്തെ സ്നേഹിച്ചിരുന്ന കുറെ കൂട്ടുകാരോടോപ്പൻ ഞാനും കോമ്പോസിങ്ങും പ്രോഗ്രാംസും ഒക്കെയായി നടന്നു. പത്താം ക്ലാസ്സ് ...