പ്രിയ...
ഇന്ന് പ്രിയയെ ഓർക്കാൻ എന്തുണ്ടായി എന്നറിയില്ല. പെട്ടെന്ന് മനസ്സിലേക്ക് ആ മുഖം ഇങ്ങനെ വരുകയായിരുന്നു. ഓർക്കുമ്പോ ഇപ്പഴും വിശ്വസിക്കാൻ ഒരു പ്രയാസമാണ്. അവൾ ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്ന്... ഞാൻ എപ്പോഴാണ് അവളെ ആദ്യായി കാണുന്നത് എന്നോർക്കുന്നില്ല. ചേച്ചീ എന്ന് വിളിച്ചു കിലുക്കാംപെട്ടി പോലെ കല പില വർത്തമാനം ഒക്കെ പറഞ്ഞു എപ്പഴും ചുറുചുറുക്കോടെയാണ് അവളെ ആദ്യമൊക്കെ കണ്ടിരുന്നത്. ലൈബ്രറി ആയിരുന്നു ഞങ്ങളുടെ പ്രധാന സംഗമ സ്ഥലം. എന്നെ പോലെ തന്നെ പുതിയ ബുക്ക്സ് ആദ്യം വായിക്കണം എന്ന കൂട്ടത്തിലായിരുന്നു പ്രിയയും. രണ്ടു വശവും പിന്നി കെട്ടിയ ഉള്ളുള്ള നീണ്ട മുടിയും, വിടർന്ന കണ്ണുകളും എപ്പഴും നിറഞ്ഞ ചിരിയും ആയിരുന്നു ആരെയും അവളിലേക്ക് ആകർഷിക്കുന്ന പ്രത്യേകതകൾ. വായന തുടങ്ങിയാൽ പിന്നെ ആളാകെ മാറും. അത് വരെ കലപില വച്ചിരുന്ന ആളുടെ ശബ്ദം പിന്നെ ആരും കേക്കില്ല. അവൾക്ക് അത്രക്ക് ഇഷ്ടമായിരുന്നു വായന. അന്ന് എന്റെ സന്തത സഹചാരി എന്ന് പറയുന്നത് ദിവ്യയാണ്. ഞങ്ങൾ ഒരുമിച്ചാണ് പ്രിയയെ ആദ്യം കാണുന്നതും. നന്നായി പാട്ടു പാടുമായിരുന്നു ദിവ്...