"ഞാൻ" അന്തമില്ലാത്ത ചിന്തകൾ
ഇന്ന് വരെ ചിന്തിച്ചു കൂട്ടിയതിൽ വച്ച് ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ ടോപ്പിക്ക് എനിക്ക് " ഞാൻ" തന്നെയാണ്. എത്ര ചിന്തിച്ചാലും ഞാൻ ഇതാണ് അല്ലെങ്കിൽ ഇങ്ങനെയാണ് എന്നൊരു ഉറപ്പിൽ എത്തിച്ചേരാൻ സാധിക്കാറില്ല. ഒരുപാട് ആടിയുലയുന്ന മനസ്സും ചിന്തകളും ആശയങ്ങളും എല്ലാം കൂടി ചേർന്ന എന്തോ ആണ് ഞാൻ. മാറിക്കൊണ്ടിരിക്കുന്ന ഇഷ്ടങ്ങൾ, ബന്ധങ്ങൾ, സൗഹൃദങ്ങൾ.... അങ്ങനെ ഒന്നിൽ പൂർണമായും ഉറച്ചു നിൽക്കുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമായി തോന്നാറുണ്ട്. ചിലപ്പോഴൊക്കെ തോന്നും ഈ ഞാൻ മാത്രമാണോ എന്റെ ഉണ്ണിഗണപതീ ഇങ്ങനെ എന്ന്.... ഇതുവരെ മനസ് പൂർണമായും പങ്കു വെക്കാവുന്ന, എനിക്ക് പൂർണമായി മനസ്സിലാകുന്ന ഒരു നല്ല സുഹൃത്ത് ഉണ്ടായിട്ടില്ല. എന്റെ വിചിത്രമായ സ്വഭാവമാണോ കാരണം എന്നറിയില്ല. പക്ഷെ എണ്ണിയാൽ തീരാത്തത്ര നല്ല സൗഹൃദങ്ങൾ ഉണ്ട്. കുറെ ഏറെ നല്ല സുഹൃത്തുക്കൾ.എവിടെ പോയാലും എന്റേതായ ഒരു സ്പെയ്സ് കണ്ടെത്താൻ സാധിക്കാറുണ്ട്. ഞാനുമായി ചേർന്ന് പോകുന്ന കുറെ ആളുകൾ. പക്ഷെ നിലനിർത്തുന്നതിലാണ് പരാജയപ്പെടുന്നത്. ടെംപററി റിലേഷൻഷിപ്സിന്റെ ഒരു ഘോഷയാത്രയാണ് പലപ്പോഴും ജീവിതം. എന്നാൽ ആരോടും പിണങ്ങിപ്പിരിയാറില്ല. എപ്...