Posts

Showing posts from May, 2017

അച്ഛൻ മാത്രമായിരുന്നു കൂടെ...

"അങ്ങനെ ഒരു വീടായി. എന്തൊക്കെ സഹിച്ചു. എത്ര പ്രാർത്ഥിച്ചു.. സുമിത്ര പറയാ സൗകര്യങ്ങളൊക്കെ കുറവാണല്ലോന്ന്.. ഇതുണ്ടാക്കാൻ എന്റെ കുട്ടി പെട്ട പാട് എനിക്കറിയാലോ.. അച്ഛനുണ്ടായില്ല ഇതൊന്നും കാണാൻ. ആ പാവത്തിന് എത്ര സന്തോഷവുമായിരുന്നു.. 'അമ്മ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്.. അച്ഛൻ.. അധികം സംസാരങ്ങളില്ലായിരുന്നു തമ്മിൽ.. പക്ഷെ മൗനം കൊണ്ട് തീർത്ത ആ വേലിക്കെട്ടിനുള്ളിൽ നിന്ന് എത്ര കരുതലോടെയാണ് ഒരു കുടുംബത്തെ അദ്ദേഹം സംരക്ഷിച്ചു പോന്നത്.. പഠിക്കണമെന്നോ ജോലി നേടി കുടുംബം നോക്കണമെന്നോ ഒന്നും പറഞ്ഞു നിർബന്ധിച്ചിട്ടില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് എന്താണ് അച്ഛൻ ചെയ്യുന്നത് എന്ന്. എന്തിനാണിങ്ങനെ ജീവിക്കുന്നത് എന്ന് പോലും.... നൂറായിരം ആഗ്രഹങ്ങൾ പലപ്പോഴായി ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ടാവും ആ മനസ്സിൽ.. മകൻ വളർന്നു ഒരു ദിവസം ആ ചുമലിൽ നിന്ന് ഭാരങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് സ്വപ്നം കണ്ടിട്ടുണ്ടാവും... ഭാര്യവീട്ടിൽ ഉണ്ടുറങ്ങിക്കഴിയുന്ന ആൾ എന്ന് പറഞ്ഞു പലരും പുച്ഛത്തോടെ നോക്കിയിട്ടുണ്ടാവും അച്ഛനെ. വലിയ ആഢ്യത്വമുള്ള അമ്മയുടെ തറവാട്ടിൽ, അമ്മമ്മയുടെ തണലിൽ ഒതുങ്ങി ജീവിക്കാൻ സമ്മതം മൂളിയത് ...