ഞാൻ ഒറ്റക്കാണ്... അവൾക്കതെ പറയാനുണ്ടായിരുന്നുള്ളു, ശബ്ദമില്ലാതെ.. ആരാണ് ഒറ്റക്കല്ലാത്തത്.. അവനും ശബ്ദമില്ലാതെ തന്നെ ചോദിച്ചു.... ഒറ്റക്കായിരിക്കുന്നതിലാണ് ആനന്ദിക്കേണ്ടത്..ചുറ്റും കാണുന്നവരെല്ലാം ഒറ്റക്കാണ്.അവരെല്ലാം കൂടെ എപ്പോഴൊക്കെയോ കൂട്ടമാകുന്നു പിന്നെ വീണ്ടും ഒറ്റക്കാകുന്നു.അതിൽ പുതിയതായി ഒന്നുമില്ല..തനിച്ചായെന്ന് നിനക്കെപ്പഴാണ് തോന്നിയത്, പണ്ട് നിനക്ക് ആരൊക്കെയോ ഉണ്ടായിരുന്നെന്നാണോ എങ്കിൽ അവരെല്ലാം ഇപ്പൊ എവിടെ.. അന്നും നീ തനിച്ചു തന്നെയായിരുന്നു. അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്..അവനു ചിരിക്കാൻ മാത്രമേ അറിയൂ.. ദേഷ്യപ്പെടുന്നതിൽ പോലുമുണ്ട് ചിരി. ചുറ്റുപാടിനോടുള്ള അന്യതാബോധമാണ് തനിച്ചാണെന്ന തോന്നലുണ്ടാക്കുന്നത്..സ്വന്തമെന്നും അന്യമെന്നും കരുതണ്ട..എല്ലാം എല്ലാവർക്കും സ്വന്തം, അല്ലെങ്കിൽ ഒന്നും ആർക്കും സ്വന്തമല്ല..ചില അവസരങ്ങളിൽ ചിലതു നമ്മൾ സ്വന്തമാക്കി ഉപയോഗിക്കുന്നു. മറ്റു ചിലത് നമ്മുടെ കണ്ണിൽ പെടുന്നതുപോലുമില്ല.. നീ നിന്നെ സ്നേഹിക്കുക നിന്നെ മാത്രം.... അവനൊന്നു നിർത്തിയപ്പോൾ അവൾ തുടർന്നു... നീയെത്ര മനോഹരമായി സംസാരിക്കുന്നു.. ഞാൻ ചോദിയ്ക്കാൻ മടിക്കുന്ന ചോദ്യങ്ങൾക്കു പോലും...
Posts
Showing posts from September, 2017