കാലം നീട്ടിയ കൈ
സെക്കൻഡരാബാദ് : എല്ലാ ദിവസവും ഒരുപോലെ.. ജീവിതം ഇത്രത്തോളം വിരസമാകുമെന്നു ചിന്തിച്ചിരുന്നതേ അല്ല. ഓഫീസിലേക്കുള്ള ഈ ചെറിയ യാത്രക്കിടയിൽ ബസിൻറെ സൈഡ് വിൻഡോയിലൂടെ എന്നും ഒരുപോലെ കാണുന്ന കാഴ്ചകൾ പോലും മടുപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഓർത്തതുകൊണ്ടാണോ എന്തോ ഇന്ന് കണ്ണിൽ ഒരു പുതിയ കാഴ്ച വന്നു പെട്ടത്.. പാരഡൈസ് ജംക്ഷനിൽ പഴയ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു. പ്രൗഢി കുറഞ്ഞെന്നുള്ള തോന്നല് കൊണ്ടാവാം.നീക്കപ്പെടുന്ന കെട്ടിടങ്ങൾക്കു പകരം ആധുനികതയുടെ മുഖപടങ്ങളണിഞ്ഞ പുതിയ മണി മന്ദിരങ്ങൾ അവിടെ വരുമായിരിക്കും. എന്ത് കൊണ്ടോ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന കാഴ്ച അന്നും ഇന്നും ഇഷ്ടമല്ല.. കോൺക്രീറ്റ് കഷ്ണങ്ങൾ താഴേക്ക് വീഴുന്നതിന്റെ ഒപ്പം മനസും പുറകിലേക്ക് പോവുകയാണ്.. ചെമ്മണ്ണ് നിറഞ്ഞ ആ വഴിയിലൂടെ.. ഇരുമ്പഴികളുള്ള കറുത്ത ചായം പൂശിയ ഗേറ്റ് ഉള്ള ആ വീടിനു മുന്നിലൂടെ പിന്നെയും പുറകിലേക്ക്..... ചെവിയിലപ്പോ ഇന്നെല്ലാവരും വിളിക്കുന്ന ഔദ്യോഗികനാമമല്ല പാറൂട്ടീ എന്നുള്ള നീട്ടിയ കേക്കാൻ സുഖമുള്ള ആ വിളി ഇങ്ങനെ മുഴങ്ങി കേക്കും. അതിങ്ങനെ പൂമുഖത്തും ഉമ്മറത്തും വടക്കിനിയിലും ഒക്കെ ഇടക്കിടക്ക് ക...