നിന്നെ എഴുതുകയാണ്..
എന്റെ പ്രണയമേ.. നിന്നെ എഴുതാൻ എഴുതി തീർക്കാൻ എനിക്കാവുന്നില്ല...
എന്തുകൊണ്ടെന്നാണോ.. അറിഞ്ഞിട്ടില്ല ഞാൻ നിന്നെ ഇതുവരെ... നീയാണെന്നു കരുതി എന്നിലെത്തിയ പല വികാരങ്ങൾക്കും നിന്റെ മുഖം മൂടി മാത്രമേ ഉണ്ടായിരുന്നുള്ളു. നിന്നെ ഞാൻ എന്നും തിരഞ്ഞുകൊണ്ടിരുന്നു. ഇതാണ് സ്വർഗം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നീ എന്നെ പുൽകുന്ന നാൾ എന്നും സ്വപ്നം കണ്ടിരുന്നു.ഇപ്പോഴും കാണുന്നു...
ഇത്രത്തോളം ഭ്രാന്തമായി നിന്നെ ആഗ്രഹിക്കാൻ മാത്രം നിന്നിലെന്താണുള്ളത്.. അത് അറിയില്ല.. ഒരു പക്ഷെ എന്റെ ഈ അറിവില്ലായ്‍മകളാവും..., അറിയാനുള്ള മോഹമാവും നിന്നെ ഇത്രത്തോളം എന്നിലേക്കടുപ്പിക്കുന്നത്... കവികളും കഥാകാരന്മാരും എഴുതിയ വരികളിലൊന്നും നീ മുഴുവനായിട്ടില്ല... ഇനിയും ബാക്കിയാണ് ഒരുപാടൊരുപാട്...
നീ വരും മുൻപേ വിരഹം വന്നതെങ്ങനെ... നിനക്ക് ശേഷം എന്നാണെല്ലാവരും വിരഹത്തെ കുറിച്ച് പറഞ്ഞത്... എനിക്കെന്നും വിരഹമാണ്.. നീ എന്നിലേക്കെത്തും വരെ.. എന്നിലെ സങ്കൽപ്പങ്ങൾക്ക് പൂർണതയാവും വരെ...അറിയാൻ ശ്രമിക്കും തോറും അകലുകയാണ്... ഒരു പ്രഹേളിക പോലെ എന്നെ ഭ്രാന്തു പിടിപ്പിക്കുകയാണ്..
പലരും പറഞ്ഞു കൊതിപ്പിച്ച നിന്റെ മായാജാലപ്രകടനങ്ങൾ ഞാൻ എന്നാണറിയുക. അടി മുതൽ മുടി വരെ ഓരോ ഇഞ്ചിലും നീ മാത്രം എന്ന് തോന്നുന്ന ആ നിമിഷം... സങ്കൽപ്പങ്ങളിൽ നിനക്കു ഞാൻ അണിയിച്ച പല രൂപങ്ങൾ.. നിനക്കു ചേരില്ലെന്നു തോന്നി അഴിച്ചു വച്ച അലങ്കാരങ്ങൾ..
നിന്നെ സങ്കൽപിക്കുമ്പോഴെല്ലാം കണ്ണിൽ ഒരു കള്ളച്ചിരി വിരിയാറുണ്ടിപ്പോഴും.. .. ഒത്തിരിയേറെ കുറുമ്പുകൾ കാട്ടാൻ നിന്റെ കൂട്ടിനായി കൊതിക്കാറുണ്ടിപ്പോഴും.... ഞാൻ നിന്നെ ആഗ്രഹിക്കുന്ന അത്രയും നീ എന്നെ ആഗ്രഹിക്കാൻ. എന്നിലേക്കോടിയെത്താൻ.. വാരിയണക്കാൻ.... നെഞ്ചിൽ മുഖം ചേർത്ത് നിന്റെ ഗന്ധം ആസ്വദിക്കാൻ... ചെവിയിൽ കിന്നാരം പറയാൻ... ഒരു നിമിഷം പോലും മാറാതെ കൂടെയിരിക്കാൻ...
ഒരു നാൾ നീ വരും.. അറിയാം.. നിന്നെ നീയായി തന്നെ എന്നിലേക്കെത്തിക്കാൻ ആരാണ് വരികയെന്നറിയില്ല... കാത്തിരിക്കും ഒരിക്കലും എന്നിലേക്കെത്താതെ നീ മാറി അകലെപ്പോയാലും പരിഭവിക്കില്ല... സങ്കൽപ്പങ്ങളിൽ നിന്നെ വീണ്ടും വീണ്ടും അണിയിച്ചൊരുക്കും.. പല മുഖങ്ങൾ ചേർത്ത് വക്കും.. പല ഭാവങ്ങൾ അണിയിക്കും.. ഇത് നീയല്ല ഇത് നീയല്ല എന്ന് പരാതി പറയും... വീണ്ടും കാത്തിരിക്കും...ഈ വേദനയിൽ അലിഞ്ഞലിഞ്ഞു ഒരുനാൾ ഞാൻ ഇല്ലാതായേക്കാം.. എങ്കിലും എന്റെ ആത്മാവലയും നീ സഞ്ചരിക്കുന്ന വഴികളിലൂടെയെല്ലാം...
ഇത്രത്തോളം ഭ്രാന്തമായി നിന്നെ ആഗ്രഹിക്കാൻ മാത്രം നിന്നിലെന്താണുള്ളത്.. അത് അറിയില്ല.. ഒരു പക്ഷെ എന്റെ ഈ അറിവില്ലായ്‍മകളാവും..., അറിയാനുള്ള മോഹമാവും നിന്നെ ഇത്രത്തോളം എന്നിലേക്കടുപ്പിക്കുന്നത്... കവികളും കഥാകാരന്മാരും എഴുതിയ വരികളിലൊന്നും നീ മുഴുവനായിട്ടില്ല... ഇനിയും ബാക്കിയാണ് ഒരുപാടൊരുപാട്... നീ വരും മുൻപേ വിരഹം വന്നതെങ്ങനെ... നിനക്ക് ശേഷം എന്നാണെല്ലാവരും വിരഹത്തെ കുറിച്ച് പറഞ്ഞത്... എനിക്കെന്നും വിരഹമാണ്.. നീ എന്നിലേക്കെത്തും വരെ.. എന്നിലെ സങ്കൽപ്പങ്ങൾക്ക് പൂർണതയാവും വരെ...അറിയാൻ ശ്രമിക്കും തോറും അകലുകയാണ്... ഒരു പ്രഹേളിക പോലെ എന്നെ ഭ്രാന്തു പിടിപ്പിക്കുകയാണ്..

👍
ReplyDelete