കുന്നേറുന്ന കനവുകൾ
"പലരും പറഞ്ഞു പഴകിയ കഥയിലെ കഥാപാത്രങ്ങളെപ്പോലെ, യാതൊരു മാറ്റവുമില്ലാതെ എന്റെ ജീവിതവും ഒഴുകുന്നു. തുറന്നു പറച്ചിലുകൾ പരാതികളായി മാത്രം മാറുന്നു. രാവിലെ അഞ്ചു മുതൽ വൈകീട്ട് പതിനൊന്നു വരെ തിരിച്ചു വച്ചൊരു ഘടികാരം പലർക്കുവേണ്ടിയുമെന്നപോലെ എനിക്ക് വേണ്ടിയും ചലിക്കുന്നു..."
ഛെ... ഇതിലെന്താണ് പുതുമ. അല്ലെങ്കിലും പുതുമക്ക് വേണ്ടി താൻ ഒന്നും ചെയ്യാറില്ലല്ലോ.ഇനി ചെയ്താൽ തന്നെ അതേറ്റവും പഴയതായി സ്വയം തോന്നുകയാണ് പതിവ്.. ഓഫീസിലെ തന്റെ ക്യാബിനിലിരുന്നു സ്ക്രിബ്‌ളിംഗ് പാഡിൽ കുത്തിക്കുറിക്കുമ്പോൾ ഉമയുടെ ചിന്തകളിൽ ഇതെല്ലം വിരുന്നെത്തുക പതിവാണ്. ഭൂതകാലത്തിലേക്കു മടങ്ങിപ്പോകാനാഗ്രഹിക്കുന്ന അനേകരിൽ ഒരാൾ മാത്രമാകുന്നു താൻ.. അല്ലാതെ തനിക്കു പുതിയതായൊന്നും പറയാനില്ല..
"അല്ല സൂര്യൻ ഇന്ന് ദിശ മാറിയെങ്ങാനുമാണോ ഉദിച്ചത്.ഉമാ മാഡം ഇന്ന് നേരത്തെയാണല്ലോ.!"
ജിനിയാണ്.. ഓഫീസിൽ ഉമയോട് വല്ലതുമൊക്കെ സംസാരിക്കുന്ന ഒരേ ഒരാൾ.ബാക്കിയുള്ളവർക്ക് താനൊരു അത്ഭുതകഥാപാത്രം ആയിരിക്കാം.ജോസഫേട്ടൻ പറയുന്നതുപോലെ.."ദൂരേന്നു കാണാനേ കൊള്ളൂ സംസാരിച്ചാൽ പോയി.കരണത്ത് തല്ലുന്ന പോലെയാ സംസാരം.ഇനി അതല്ലാതെന്തെങ്കിലും പറഞ്ഞാൽ അത് നമുക്കാർക്കും മനസ്സിലാവേമില്ല..."
കൂടെ ശബ്ദം താഴ്ത്തി വേറൊരു ഡയലോഗ് കൂടിയുണ്ട്..
"മറ്റേതാണോന്നു എല്ലാർക്കും സംശയമുണ്ട്....ഫെമിനിസ്റ്റേ.... ഫെമിനിസ്റ്റ്"
ജിനി എപ്പോഴും ചോദിക്കും ഉമക്ക് ആരോടാണിത്ര ദേഷ്യം എന്ന്..എന്തുത്തരം കൊടുക്കാനാണ്...?"എനിക്ക് ആരോടും ദേഷ്യമില്ലല്ലോ.ഞാൻ ഇങ്ങനെയാണ്" എന്ന് മാത്രം.. ജിനി ബാഗ് ഒക്കെ ഒതുക്കി വച്ച് വന്നു.രാവിലെ എന്നോട് ഇത്തിരി കിന്നാരം പറയാതെ അവൾ ജോലി തുടങ്ങാറില്ല .
"ഇന്നെന്താ മുഖത്തൊരു ചിരിയൊക്കെ..?"
ഒന്നൂല്ല.. ഞാനിങ്ങനെ ആലോചിക്കായിരുന്നു ഈ മനുഷ്യരുടെ ഒരു കാര്യം. ഞാൻ ഇതുവരെ പരിചയപ്പെട്ടവരിൽ അധികം പേരും ഒരുപോലെ പറയാറുണ്ട്. ജീവിതത്തിൽ മുഴുവൻ പ്രശ്നങ്ങളാണ് .പിന്നെ ഒന്നും പുറത്തു കാണിക്കാതെ ഇങ്ങനെ ജീവിക്കുകയാണ്.ദുഃഖം മറച്ചു പിടിച്ചു ചിരിക്കാൻ ഇപ്പൊ പഠിച്ചു എന്നൊക്കെ" പറഞ്ഞു കഴിയുമ്പോഴേക്കും ഉമ നിർത്താതെ ചിരിക്കാൻ തുടങ്ങി.. ജിനി അന്തം വിട്ടു നോക്കി നിക്കുകയാണ്. ഇത് ചിരിക്കാനുള്ള കാര്യാണോ ഉമേ. എല്ലാർക്കും അവരുടേതായ സങ്കടങ്ങൾ ഉണ്ടാവില്ലേ..
ഉണ്ടാവും..ഇല്ലെന്നാരാ പറഞ്ഞെ.പക്ഷെ ഇങ്ങനെ പറഞ്ഞു കേക്കുമ്പോ എനിക്കെന്താ തോന്നാറെന്നറിയോ. ഞങ്ങളൊക്കെ വലിയ ദുഃഖങ്ങൾ സഹിച്ചും വേദനിച്ചും അതൊന്നും പുറമെ കാണിക്കാതെ ജീവിക്കാൻ ശ്രമിക്കുകയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രമുള്ള വർത്തമാനങ്ങളാണിതൊക്കെ എന്ന്. മറ്റുള്ളവർ അറിയരുതെന്നാഗ്രഹമുണ്ടെങ്കിൽ എന്തിനാ അതെന്നോട് പറയുന്നേ.അതും യാതൊരു വിധ അടുപ്പത്തിനും ചെല്ലാത്ത എന്നോട്.
അപ്പൊ ഒരു തരം ബോധ്യപ്പെടുത്തലാണ് ജീവിതം.നമ്മൾ ശരിയ്ക്കും നമ്മുടെ ഇഷ്ടങ്ങൾക്കുമൊപ്പമല്ല , മറിച്ചു ചുറ്റുമുള്ളവരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണ് ജീവിക്കേണ്ടതെന്ന്.. അല്ലേ.. അങ്ങനെയാണെങ്കിൽ എന്നെങ്കിലും നമുക്ക് ഉള്ളു തുറന്നു സന്തോഷിക്കാൻ പറ്റോ. ചുറ്റുമുള്ളവരിൽ പലരും പല തരക്കാരല്ലേ.. ഇനി നീ പറ ഞാൻ എങ്ങനെ ചിരിക്കാതിരിക്കും...
അതേയ്.. നിനക്ക് മൂത്ത പ്രാന്താണ്. ഇവിടെല്ലാരും പറയുന്നപോലെ അരവട്ടല്ല.. നല്ല മുഴുവട്ട്..നീ ഇവിടെ ചിരിച്ചോണ്ടിരുന്നോ.ഞാൻ പോയി വല്ല പണിയെടുക്കട്ടെ. ജിനി തിരിഞ്ഞു നടന്നു..
ഹാ.. അല്ലെങ്കിലും സത്യം പറയുന്നവരും ഉള്ളു തുറക്കുന്നവരുമൊക്കെ മറ്റുള്ളവരുടെ കണ്ണിൽ ഭ്രാന്തന്മാരാണ്.അങ്ങനെയാണെങ്കിൽ ഞാനിതൊരു അംഗീകാരമായിട്ടെടുക്കുന്നു. നീ പോയി പണിയെടുത്തോ...
പിന്നെ പതിവുപോലെ ഓഫീസിന്റെ താളങ്ങളിലേക്ക് ഉമയും ചേർന്നു. തിരിച്ചു വച്ച ഘടികാരം മാറ്റമില്ലാതെ ചലിച്ചുകൊണ്ടിരുന്നു. ഭക്ഷണ സമയത്തും ഇതുപോലെന്തൊക്കെയോ പറഞ്ഞു ജിനി മുഷിഞ്ഞു.."നിനക്കാരെയും മുഷിപ്പിക്കാതെ സംസാരിക്കാനറിയില്ലേ..? ഓഫീസിലുള്ള മറ്റുള്ളോര് എല്ലാരും കൂടെ സഹനശക്തിക്കുള്ള ഒരു അവാർഡ് എനിക്ക് തരാൻ പ്ലാനിടുന്നുണ്ട്. "കഴിച്ചു പിരിയുമ്പോൾ ജിനിയുടെ സ്റ്റേറ്റ്മെന്റായിരുന്നു. അവളൊരിക്കലും ആ മുഷിച്ചിലുകളെ കാര്യമായിട്ടെടുക്കാറില്ല.പിന്നെയും അടുത്ത ഫ്രീ ടൈമിൽ ഓടി വരും...
വൈകീട്ട് ഇറങ്ങി നടക്കുമ്പോൾ ബസ് സ്റ്റോപ്പ് വരെ ജിനി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. വീടെത്തുന്നതുവരെ ആരോടും സംസാരിക്കാനുള്ള ഒരു മനസികാവസ്ഥയിലായിരുന്നില്ല താൻ. ഒരു കാരണം ചോദിച്ചാൽ ഒന്നും പറയാനില്ല. പക്ഷെ ചിലപ്പോഴൊക്കെ ഇങ്ങനെ ഉൾവലിഞ്ഞു ചുറ്റുമുള്ളവയൊന്നും കണ്ണിൽ പെടുത്താതെ, ആരുടേയും കണ്ണിൽ പെടാതെ ഓടിയൊളിക്കാൻ തോന്നാറുണ്ട്.
രാജീവ് അന്ന് പതിവിലും വൈകിയാണെത്തിയത്.
"ഉമാ ഇന്ന് ആ ലേഖ മാഡം പറയാ രാജീവ് ദിവസം ചെല്ലും തോറും സ്മാർട്ട് ആയി വരികയാണല്ലോ എന്ന്. അവർക്കെന്നോടെന്തോ ഉണ്ട് കേട്ടോ..ഞാനെന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു..... പക്ഷെ എന്തൊക്കെയായാലും താൻ തരുന്ന സന്തോഷത്തിനോളം വരില്ല ഒന്നും. അതറിയാലോ"
ആത്മനിന്ദ കലർന്നൊരു ചിരി ഉമ്മയുടെ ചുണ്ടിൽ വിരിഞ്ഞു...
ഘടികാരം പിന്നെയും ജോലി തുടർന്നു. കിതപ്പാറും മുന്നേ കണ്ണുകളടഞ്ഞു വീഴുമ്പോഴുള്ള പതിവ് പ്രാർത്ഥനയാണ് ദൈവമേ അലാം പെട്ടെന്നൊന്നും അടിച്ചേക്കല്ലേ എന്ന്.
കണ്ണ് തുറക്കുമ്പോ താൻ ഒരു കാട്ടുവഴിയിലാണ്. കൂടെ അവ്യക്തമായ മുഖങ്ങളുള്ള കുറെ പേർ.
കൂട്ടത്തിൽ ലീഡറെന്നു തോന്നിക്കുന്ന ആൾ പറയുകയാണ്
'ഇവിടെ വന്യമൃഗങ്ങളെ അടുത്ത് കാണാം. പോകുന്ന വഴി ഒരു കാട്ടുചോലയുമുണ്ട്.മുങ്ങിക്കുളിക്കാം, നീന്താം. അധികം ബഹളമുണ്ടാക്കണ്ട കേട്ടോ. എത്ര സൈലന്റ് ആയി പോകുന്നോ അത്ര ഭംഗിയായി കാടിനെ അറിയാം. .. എല്ലാർക്കും ഉപ്പുകിഴി കിട്ടിയല്ലോലെ. മഴ പെയ്തതുകൊണ്ട് നിറയെ അട്ടകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.ഇത് വച്ച് ചുമ്മാ ഒന്ന് തട്ടിയാൽ അത് പൊക്കോളും. നേരിയ ഇരുട്ട്, പലതരം കിളികളുടേയും, ചീവീടുകളുടെയും പിന്നെ പേരറിയാത്ത എന്തിന്റെയൊക്കെയോ ശബ്ദങ്ങൾ... പറഞ്ഞത് ശരിയായിരുന്നു. യാത്രയിൽ പലതരം വന്യജീവികളെ കണ്ടു. കൂടെയുള്ള ഗൈഡിന്റെ നിർദ്ദേശങ്ങൾ മാത്രം അനുസരിച്ചു കൊണ്ട് എല്ലാവരും നടക്കുകയാണ്. ക്ഷീണംതോന്നുന്നുണ്ടെങ്കിൽ കുറച്ചു സമയം ഇരിക്കാം നമ്മൾ കാട്ടുചോലയുടെ അടുത്തെത്തി..ഗൈഡ് പറഞ്ഞു..
എല്ലാവരും വെള്ളത്തിലിറങ്ങി. നല്ല തണുപ്പ് എത്ര തവണ മുഖം കഴുകിയിട്ടും മതിയാവുന്നില്ല. ഉമ പറഞ്ഞു "ഇതാണ് സ്വർഗം.ഞാൻ ഇവിടെ ഒരു വള്ളിക്കുടിൽ കെട്ടി പാർക്കാൻ പോകുന്നു". എല്ലാവരും ചിരിച്ചു. എങ്കിൽ പറ്റിയൊരു ആദിവാസിയെ തപ്പിപ്പിടിച്ചു തരാം ഉമക്ക്.. എന്ത് പറയുന്നു..? ലീഡറുടെ ചോദ്യമാണ്.. കൂടെയുള്ളവരുടെ ചിരി ഉറക്കെയായി.. ഗൈഡ് പറഞ്ഞു അധികം ശബ്ദം വേണ്ട. ഇത് നമ്മൾ കണ്ടു വന്ന മൃഗങ്ങളുടെ ലോകമാണ്. ഇവിടേക്ക് കടന്നു കയറി വന്നവരാണ് നമ്മൾ. അവരുടെ സ്വകാര്യതകളെയും, സ്വാതന്ത്ര്യത്തെയും നമ്മൾ ബഹുമാനിക്കണം.. കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര..
"ഇനി ഒരു ചെറിയ കുന്നുണ്ട്..അവിടെ ആനകളും മാനുകളും ഒക്കെ ഉണ്ടാവും.. വളരെ ശ്രദ്ധയോടെ വേണം പോകാൻ..." എല്ലാവരും പതിയെ കുന്നു കയറാൻ ആരംഭിച്ചു.... "ചെറിയൊരു ശബ്ദം പോലുമില്ല..ഇത്ര സൈലെന്റ്റ് ആയി നടക്കാനൊക്കെ മനുഷ്യന്മാർക്കു പറ്റുമല്ലേ" കൂടെയുണ്ടായിരുന്ന കുട്ടിയോട് തമാശ മട്ടിൽ പറഞ്ഞു കൊണ്ട് ഉമ തിരിഞ്ഞു നോക്കി കൂടെയുണ്ടായിരുന്നവരാരും ഇല്ല.താനെങ്ങനെ ഒറ്റക്കായി.. വഴി തെറ്റിയോ.. പരിഭ്രമത്തോടെ നാലുപാടും നോക്കിയപ്പോഴും ഒരാളെപോലും കാണാനില്ല.
ഓടി കുന്നിറങ്ങണമെന്നുണ്ട് കാലടികൾ വക്കാനാവുന്നില്ല. കാലുകൾ മണ്ണിൽ തറഞ്ഞതുപോലെ. ഉറക്കെ ഒച്ച വക്കണമെന്നുണ്ടെങ്കിലും ശബ്ദം പുറത്തു വരുന്നുമില്ല. അവർ എന്ന കാണാതെ പരിഭ്രമിക്കില്ലേ.എങ്ങനെ തിരിച്ചുപോകും.. ഇവിടെ നിന്നിനി എനിക്ക് മടങ്ങാനാവില്ലെ. കരയണമെന്നുണ്ടെങ്കിലും അതിനു പോലും സാധിക്കുന്നില്ലല്ലോ..
ഫോൺ റിങ് ചെയ്യുന്നു.. അതെടുത്തു സംസാരിക്കാം പക്ഷെ ഫോണെവിടെ..എവിടുന്നാണീ ശബ്ദം..തിരഞ്ഞു തിരഞ്ഞു ഒടുവിൽ ഒരു ഗ്ലാസ് നിലത്തു വീണുടയുന്ന ശബ്ദം. രാജീവും ഉമയും ഒരുപോലെ ഞെട്ടിയുണർന്നു.."എന്താ എന്താ പറ്റ്യേ".. രാജീവാണ്
"ഒന്നുമില്ല ഞാൻ... ഞാനൊരു കുന്നു കയറുകയായിരുന്നു.തിരിച്ചിറങ്ങാൻ വഴികളില്ലാത്തൊരു കുന്ന്..."
ഓ സ്വപ്നം കണ്ടതാണല്ലേ.. അലാം അടിച്ചു. താൻ കിച്ചണിലേക്കു ചെല്ല്.. ഞാൻ ഒന്നുടെ ഒന്നുറങ്ങട്ടെ.സ്വപ്നത്തിൽ കുന്നും മലയുമൊന്നുമല്ലാതെ വല്ല സുന്ദരികളും വന്നാലോ..
ഘടികാരത്തിന്റെ സൂചികൾ വീണ്ടും ചലിച്ചു തുടങ്ങാനാരംഭിക്കെ...ഉമ തിരിച്ചറിയുകയായിരുന്നു.. ജിനിയുടെ ചോദ്യത്തിനുള്ള ആ ഉത്തരം...
സ്വയമറിയാതെ എന്നിലുണ്ടായ മാറ്റങ്ങൾ..,കാടിന്റെയും കാട്ടുചോലയുടെയും കുളിരുള്ളൊരു ഭൂതകാലത്തിൽ നിന്ന് ഇന്നിന്റെ ആവർത്തനവിരസതയിലേക്കുള്ള യാത്ര സമ്മാനിച്ചതാണെന്ന്. കുന്നിൽ മുകളിൽ വഴി തെറ്റിയത്തിന്റെ പരിഭ്രമങ്ങളാണിവയെല്ലാമെന്ന്....

😂👍
ReplyDelete:))
Delete😍😍👌
ReplyDelete