അഗ്നി.. അണയാതെ
ഈ ഇരുട്ടിനെന്താ നീല നിറം....?കടും നീല നിറത്തിനിടയിലൂടെ എനിക്കെല്ലാം കാണാം.. ഇരുട്ട് ഇപ്പൊ എന്റെ കണ്ണിനെ മൂടുന്നില്ല.. മനസ്സൊരു യാത്രക്കൊരുങ്ങിയിറങ്ങിയപോലെ..
വിവേകിന്റെ നെഞ്ചിൽ തല ചായ്ച് ഇരുട്ടിലേക്ക് നോക്കി സ്വയമെന്നോണം കവിത പറഞ്ഞു...
ഈയിടെയായി നിനക്ക് വട്ടൊരൽപ്പം കൂടിയപോലുണ്ട്. വായന ഇത്തിരി കുറക്കുന്നതാവും നല്ലത്.നീ പലപ്പോഴും സംസാരിക്കുന്നത് എനിക്ക് പരിചയമില്ലാത്ത ഏതൊക്കെയോ കഥാപാത്രങ്ങളെ പോലെയാണ് ...നീണ്ട നാലു വർഷം മുൻപ് ഒരു സന്ധ്യയിൽ ഞാൻ വിളിച്ച ഓട്ടോ ഷെയർ ചെയ്യാൻ വേണ്ടി ഓടി വന്ന ആ പെൺകുട്ടിയെ എനിക്കിടക്കിടക്ക് മിസ്സെയ്യുന്നുണ്ട്... സമയം ഒരുപാടായി നമുക്കുറങ്ങണ്ടേ....പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും വിവേക് ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു..
കവിത ചിന്തിച്ചു.. വിവേക് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.. ഞാൻ മാറുകയാണോ അല്ലെങ്കിൽ ഇപ്പഴേ ഒരുപാട് മാറിക്കഴിഞ്ഞോ. പുസ്തകങ്ങൾ ഒരുപാട് സ്വാധീനിക്കുന്നു എന്ന് തനിക്കും ഇടയ്ക്കു തോന്നാറുണ്ട്. മനഃപൂർവമല്ല പക്ഷെ വായിക്കുന്ന ഒരോ കഥയിലേയും കഥാപാത്രങ്ങൾക്ക് സ്വന്തം ജീവിതവുമായി ഒരുപാട് ബന്ധമുള്ളതുപോലെ. ബ്രൈഡയെപ്പോലെ പ്രപഞ്ചത്തിന്റെ നിഗൂഢതകളെ, ആത്മാംശത്തെ, ജീവിതത്തിന്റെ സത്യങ്ങളെ ഒക്കെ തേടിനടന്നിരുന്നൊരു കവിത, മരിയയെപ്പോലെ നാടുപേക്ഷിച്ചു സ്വപ്നങ്ങൾക്ക് പുറകെ പോകാൻ മനസ്സുകാണിച്ച, ശരീരം കൊണ്ടുള്ള പ്രണയത്തിൽ ആത്മാവിനെ തൊട്ടറിയാനാകാതിരുന്ന കവിത, റേച്ചലിനെപ്പോലെ യാത്രയിൽ മിന്നിമറയുന്ന നേർക്കാഴ്ചകൾക്കെല്ലാം തന്റേതായ രീതിയിൽ അർത്ഥങ്ങളും ജീവിതവും കൽപ്പിച്ചു നൽകി കഥാപാത്രസൃഷ്ടി നടത്താറുള്ള കവിത..
ഇതിൽനിന്നെല്ലാം ഇറങ്ങി സ്വന്തം കുപ്പായത്തിലേക്കു തിരിച്ചു കയറാൻ മുൻപത്തെയത്ര എളുപ്പം സാധിക്കുന്നില്ല. എനിക്കില്ലാത്ത വിഷമങ്ങളും വേദനകളും എന്റേതാണെന്ന തോന്നലിൽ സ്വയം ഉരുകുന്നു. കഥാപാത്രങ്ങൾ ചിരിക്കുമ്പോൾ ഞാനും സന്തോഷിക്കുന്നു. ശരിയാണ് ഇതൽപം കൂടുതലാണ്. സ്വന്തം ജീവിതത്തിലേക്കുള്ള ശ്രദ്ധ കുറഞ്ഞു പോകുന്നുണ്ട്. പുസ്തകങ്ങൾ കാണുമ്പോൾ, ഒരു ഞൊടിയിൽ എല്ലാത്തിനെയും ചുട്ടു ചാമ്പലാക്കാനായി ആളിപ്പടർന്നെത്തുന്ന അഗ്നിയുടെ മനസ്സായിപ്പോകുന്നു തനിക്ക്.എത്രയും വേഗം വായിക്കണം.വായിച്ചു വായിച്ചു ഇനി വായിക്കാനൊന്നും ബാക്കിയില്ലതാകണം.പിന്നെയും പുതിയത് കണ്ടെത്തണം. പലപ്പോഴും ദിനചര്യ എന്നത് അത് മാത്രമായിത്തീരുന്നുണ്ട്..
കവിത, വിവേകിന്റെ മുഖത്തേക്ക് നോക്കി.നല്ല ഉറക്കമാണ്.ഉറക്കത്തിലും കൈ തന്നെ തൊട്ടിരിക്കുന്നുണ്ട്..കുറച്ചു നേരം ആ മുഖത്തേക്ക് നോക്കിയിരിക്കെ കവിതയുടെ മനസു പതിയെ അൽപ്പം പുറകിലേക്ക് പോയി..
എംബിഎ ലാസ്റ്റ് സെമസ്റ്റർ പ്രൊജക്റ്റിന്റെ ഭാഗമായി ലക്ഷ്മി ത്രെഡ് മിൽസിൽ നിന്നും അന്നത്തെ ഡാറ്റ കളക്ഷനൊക്കെ കഴിഞ്ഞു പോകാനിറങ്ങിയതായിരുന്നു താൻ. ഇറങ്ങുമ്പോൾ സമയം ഏറെ വൈകിയിരുന്നു. ഒറ്റക്ക് ഓട്ടോ വിളിക്കുന്നതെങ്ങനെ എന്നോർക്കുമ്പോഴാണ് മില്ലിൽ നിന്നും വിവേക് ഇറങ്ങി വന്നത്. പുള്ളി കൈ കാണിച്ചു നിർത്തിയ ഓട്ടോയിൽ താനും പോന്നോട്ടെ എന്ന് ചോദിക്കുകയായിരുന്നു. ബസ് സ്റ്റാൻഡ് എത്തുന്നത് വരെ വളരെ സാധാരണമായി എന്തൊക്കെയോ സംസാരിച്ചു. പ്രോജക്റ്റ് കഴിയുന്നത് വരെ അതൊരു പതിവായി. വിവേകിന്റെ തന്നെ ഭാഷയിൽ പറയുകയാണെങ്കിൽ..
"ചുരുക്കി പറഞ്ഞാൽ പ്രോജക്റ്റ് സബ്മിറ്റ് ചെയ്യാൻ റെഡി ആയ കൂട്ടത്തിൽ അച്ഛന്റേം അമ്മേടേം മുന്നിൽ വക്കാനുള്ളൊരു നിവേദനവും തയ്യാറായിരുന്നു"
എല്ലാം മംഗളമായി തന്നെ നടന്നു. ഇന്നോളം മടുപ്പിക്കുന്ന ഒന്നും വിവേകിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പക്ഷെ.. എന്നും തന്നെ അന്നത്തെ അതേപോലെ കാണാനാണ് വിവേകിനിഷ്ടം.പരിഭ്രമിക്കുന്ന, ഏതാൾത്തിരക്കിലും വിവേകിനെ തിരയുന്ന കണ്ണുകളുള്ള, എന്തിനും ഏതിനും വിവേകിന്റെ സഹായം തേടി നിഴൽ പോലെ പുറകെ ചുറ്റുന്ന, വിവേകിന്റെ സ്നേഹം മാത്രമാണ് സ്വർഗം എന്നു കരുതുന്ന, വിവേകിന്റെ മാത്രം കാത്തുവായിരിക്കുന്നതാണ് ആൾക്കിഷ്ടം. കവിതയുടെ ചുണ്ടിൽ കുറുമ്പിന്റെ ഒരു ചിരി വിരിഞ്ഞു.. മറ്റാരും ഒന്നും തന്നിൽ അവകാശം പറയുന്നത് വിവേകിനിഷ്ടമല്ല. പുസ്തകങ്ങളായാൽ പോലും..
ആദ്യനാളുകളുടെ ആവേശമൊക്കെ കഴിഞ്ഞപ്പോൾ തനിക്ക് മാറ്റങ്ങൾ ആവശ്യമാണെന്ന് തോന്നുകയായിരുന്നു. ഇത്രയൊക്കെ പഠിച്ചിട്ടും, താൻ ജോലിക്കൊന്നും പോണ്ട എന്ന വിവേകിന്റെ സ്നേഹപൂർണമുള്ള ആവശ്യത്തിന് നേരെ മുഖം തിരിക്കാനായില്ല. പക്ഷെ വിവേക് പോയിക്കഴിഞ്ഞുള്ള പകലുകൾ വിരസതയുടേതായി തുടങ്ങിയപ്പോൾ പണ്ടെങ്ങോ നിർത്തിവച്ച വായന വീണ്ടും തുടങ്ങി . അന്നത്തേക്കാളേറെ ആവേശത്തോടെ ആഗ്രഹത്തോടെ..
സോഷ്യൽ മീഡിയയയിലെ വായനക്കാരുടെ ലോകത്ത് താനും ഒരു ഭാഗമായി. വെറും കഥകൾ കുറിച്ച് വക്കുന്നതല്ലാതെ ഒരോ അക്ഷരങ്ങളിലും ഒരായിരം അറിവുകൾ നിറക്കുന്ന തൂലികകളോടെല്ലാം അടങ്ങാത്ത സ്നേഹം തോന്നിത്തുടങ്ങി ജീവിതത്തിൽ എന്തൊക്കെയോ ഇനിയും ബാക്കിയുണ്ടെന്ന തോന്നൽ.. കഥാപാത്രങ്ങളെ പോലെ ചിന്തിക്കുന്നതിലും അവരോടൊപ്പം യാത്ര ചെയ്യുന്നതിലുമൊക്കെ അവാച്യമായൊരു ലഹരി....സീമകളില്ലാത്ത സങ്കൽപങ്ങൾ എന്നതിന്റെ സൗന്ദര്യം എന്താണെന്ന തിരിച്ചറിവ്..
നമ്മളെല്ലാമുൾപ്പെടുന്ന ഈ ലോകത്തെ നമ്മളൊന്നും കാണാത്ത കണ്ണുകളിലൂടെ കാണാനും നമ്മളാരും ഉപയോഗിച്ച് ശീലിച്ചിട്ടില്ലാത്ത അലങ്കാരങ്ങളും ഭാഷയും കൊണ്ടതിനെ വരച്ചിടാനും കഴിയുക എന്ന് വച്ചാൽ അത്.. അതെത്ര വലിയൊരു മേന്മയാണ്.
താൻ അറിയാതെ മാറിപ്പോകുന്നതാണ് വിവേക്...അത് വിവേകിന്റെ കാത്തുന്റെ കുഴപ്പമല്ല. ലോകത്തെ അൽപം വ്യസ്ത്യസ്തമായി കാണാനിഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളുടെ തൂലികത്തുമ്പു കാട്ടുന്ന ജാലവിദ്യയാണത്. വലിയ സ്വപ്‌നങ്ങൾ എന്നാൽ താൻ ഇതുവരെ കണ്ടതിനേക്കാളേറെ വലുതാണെന്ന് മനസ്സിലാക്കിയത് കൊണ്ടുണ്ടായ മാറ്റമാണിത്.. ഇതെങ്ങനെ വിവേകിനെ പറഞ്ഞു മനസ്സിലാക്കണം എന്നറിയില്ല. പറയുന്നതിലുമെളുപ്പം എഴുതുന്നതാവും. കേൾക്കുന്നതിനേക്കാൾ മനസ്സിൽ പതിയുക വായിക്കുമ്പോഴാകും.. എത്ര ജോലിത്തിരക്കുണ്ടെങ്കിലും കാത്തുവെഴുത്തുന്ന പ്രണയലേഖനം വായിക്കാൻ വിവേകിന് സമയമില്ലാതിരിക്കില്ലല്ലോ.
ഏറ്റവും മനോഹരമായ ഭാഷയിൽ പറയാനുള്ളതെല്ലാമെഴുതി വിവേകിന്റെ ടേബിളിനു മുകളിൽ വച്ച ശേഷം കവിത പതുക്കെ കണ്ണുകളടച്ചു..
ഇനിയേതു കുപ്പായമാണണിയേണ്ടത്..
രാത്രിയുടെ, രഹസ്യങ്ങൾ പതിയിരിക്കുന്ന അനക്കമില്ലായ്മയെ ഭയത്തോടെ നോക്കുന്ന നീതു, പകലത്തെ വാഴ്ചക്ക് ശേഷമുള്ള സൂര്യന്റെ പിഴയൊടുക്കലായി മാത്രം രാത്രിയെ കണ്ടാൽ മതിയെന്ന് അവളെ ആശ്വസിപ്പിക്കുന്ന പ്രിയംവദ..
ഇനിയുമേറെ കുപ്പായങ്ങൾ.. ഏറെ സ്വപ്‌നങ്ങൾ..
ഉറക്കത്തിലും ആളിക്കത്തുന്ന അഗ്നി...

വളരെ നന്നായിട്ടുണ്ട്. 😊😊
ReplyDelete