അഗ്നി.. അണയാതെ
ഈ ഇരുട്ടിനെന്താ നീല നിറം....?കടും നീല നിറത്തിനിടയിലൂടെ എനിക്കെല്ലാം കാണാം.. ഇരുട്ട് ഇപ്പൊ എന്റെ കണ്ണിനെ മൂടുന്നില്ല.. മനസ്സൊരു യാത്രക്കൊരുങ്ങിയിറങ്ങിയപോലെ.. വിവേകിന്റെ നെഞ്ചിൽ തല ചായ്ച് ഇരുട്ടിലേക്ക് നോക്കി സ്വയമെന്നോണം കവിത പറഞ്ഞു... ഈയിടെയായി നിനക്ക് വട്ടൊരൽപ്പം കൂടിയപോലുണ്ട്. വായന ഇത്തിരി കുറക്കുന്നതാവും നല്ലത്.നീ പലപ്പോഴും സംസാരിക്കുന്നത് എനിക്ക് പരിചയമില്ലാത്ത ഏതൊക്കെയോ കഥാപാത്രങ്ങളെ പോലെയാണ് ...നീണ്ട നാലു വർഷം മുൻപ് ഒരു സന്ധ്യയിൽ ഞാൻ വിളിച്ച ഓട്ടോ ഷെയർ ചെയ്യാൻ വേണ്ടി ഓടി വന്ന ആ പെൺകുട്ടിയെ എനിക്കിടക്കിടക്ക് മിസ്സെയ്യുന്നുണ്ട്... സമയം ഒരുപാടായി നമുക്കുറങ്ങണ്ടേ....പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും വിവേക് ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു.. കവിത ചിന്തിച്ചു.. വിവേക് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.. ഞാൻ മാറുകയാണോ അല്ലെങ്കിൽ ഇപ്പഴേ ഒരുപാട് മാറിക്കഴിഞ്ഞോ. പുസ്തകങ്ങൾ ഒരുപാട് സ്വാധീനിക്കുന്നു എന്ന് തനിക്കും ഇടയ്ക്കു തോന്നാറുണ്ട്. മനഃപൂർവമല്ല പക്ഷെ വായിക്കുന്ന ഒരോ കഥയിലേയും കഥാപാത്രങ്ങൾക്ക് സ്വന്തം ജീവിതവുമായി ഒരുപാട് ബന്ധമുള്ളതുപോലെ. ബ്രൈഡയെപ്പോലെ പ്രപഞ്ചത്തിന്റെ നിഗൂഢതകളെ, ആത്മ...