Posts

Showing posts from 2017

അഗ്നി.. അണയാതെ

ഈ ഇരുട്ടിനെന്താ നീല നിറം....?കടും നീല നിറത്തിനിടയിലൂടെ എനിക്കെല്ലാം കാണാം.. ഇരുട്ട് ഇപ്പൊ എന്റെ കണ്ണിനെ മൂടുന്നില്ല.. മനസ്സൊരു യാത്രക്കൊരുങ്ങിയിറങ്ങിയപോലെ.. വിവേകിന്റെ നെഞ്ചിൽ തല ചായ്ച് ഇരുട്ടിലേക്ക് നോക്കി സ്വയമെന്നോണം കവിത പറഞ്ഞു... ഈയിടെയായി നിനക്ക് വട്ടൊരൽപ്പം കൂടിയപോലുണ്ട്. വായന ഇത്തിരി കുറക്കുന്നതാവും നല്ലത്.നീ പലപ്പോഴും സംസാരിക്കുന്നത് എനിക്ക് പരിചയമില്ലാത്ത ഏതൊക്കെയോ കഥാപാത്രങ്ങളെ പോലെയാണ് ...നീണ്ട നാലു വർഷം മുൻപ് ഒരു സന്ധ്യയിൽ ഞാൻ വിളിച്ച ഓട്ടോ ഷെയർ ചെയ്യാൻ വേണ്ടി ഓടി വന്ന ആ പെൺകുട്ടിയെ എനിക്കിടക്കിടക്ക് മിസ്സെയ്യുന്നുണ്ട്... സമയം ഒരുപാടായി നമുക്കുറങ്ങണ്ടേ....പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും വിവേക് ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു.. കവിത ചിന്തിച്ചു.. വിവേക് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.. ഞാൻ മാറുകയാണോ അല്ലെങ്കിൽ ഇപ്പഴേ ഒരുപാട് മാറിക്കഴിഞ്ഞോ. പുസ്തകങ്ങൾ ഒരുപാട് സ്വാധീനിക്കുന്നു എന്ന് തനിക്കും ഇടയ്ക്കു തോന്നാറുണ്ട്. മനഃപൂർവമല്ല പക്ഷെ വായിക്കുന്ന ഒരോ കഥയിലേയും കഥാപാത്രങ്ങൾക്ക് സ്വന്തം ജീവിതവുമായി ഒരുപാട് ബന്ധമുള്ളതുപോലെ. ബ്രൈഡയെപ്പോലെ  പ്രപഞ്ചത്തിന്റെ നിഗൂഢതകളെ, ആത്മ...

വിടപറയലുകൾ...

അടുപ്പങ്ങൾക്കും അകലങ്ങൾക്കുമിടയിലെവിടെയോ കുറിച്ച് വക്കപ്പെടുന്നൊരു മുഹൂർത്തം.. നടക്കുന്ന അതെ നിമിഷത്തിലോ. അതുമല്ലെങ്കിൽ കഴിഞ്ഞു അനേകം കാലങ്ങൾക്കിപ്പുറമോ അറിയാം അതുണ്ടാക്കിയ  നോവിന്റെ നേർത്ത തിരയിളക്കങ്ങൾ......വിടപറയേണ്ടി വരുന്നത് എപ്പോഴാണ്, എന്തുകൊണ്ടാണ് എന്നതിനനുസരിച്ചു ആഴവും പരപ്പും കൂടുന്ന തിരയിളക്കങ്ങൾ...... തിരുശേഷിപ്പികളൊന്നുമില്ലാതെ വെറുമൊരു പുഞ്ചിരി കൊണ്ട് നീണ്ട മൗനത്തിനു തറക്കലിട്ടു കടന്നുപോകുന്നവർ..നെഞ്ച് പിടഞ്ഞിട്ടും ഒരു നേർത്ത വിതുമ്പൽ കൊണ്ടോ വിളറി വെളുത്തുപോയോരു പുഞ്ചിരികൊണ്ടോ പോലും ഒന്നും പുറത്തു കാണിക്കാതെ ഇതെനിക്ക് പരിചിതം മാത്രം എന്ന് പറയാതെ പറയുന്നവർ.. കണ്ണിൽ നിന്നും മറയുന്ന നേർത്ത പിൻകാഴ്ചകൾക്കിപ്പുറം ഓർമ്മകളുടെ വേലിയേറ്റമുണ്ടാകുമ്പോഴാകാം തിരയിളക്കങ്ങൾക്ക് ശക്തിയേറുന്നത്... എളുപ്പം പടിയിറങ്ങിപ്പോയ പാദപതനങ്ങൾക്കു പറയാൻ മറ്റൊന്നും ബാക്കിയില്ലെന്നുള്ളത് മിഥ്യാബോധമായിരുന്നു എന്ന തിരിച്ചറിവ്.. ഓരോനിമിഷങ്ങൾക്കും, അന്നൊന്നും കാണാനോ തൊട്ടറിയാനോ സാധിക്കാതിരുന്ന പുഞ്ചിരികളുടെ, ആശ്വാസങ്ങളുടെ. പങ്കുവെക്കലുകളുടെ നേർത്ത നൂലിഴകൾ കൊണ്ടുണ്ടായ  കെട്ടുറപ്പ്... ഒന്ന...
ഞാൻ ഒറ്റക്കാണ്... അവൾക്കതെ പറയാനുണ്ടായിരുന്നുള്ളു, ശബ്ദമില്ലാതെ.. ആരാണ് ഒറ്റക്കല്ലാത്തത്.. അവനും ശബ്ദമില്ലാതെ തന്നെ ചോദിച്ചു.... ഒറ്റക്കായിരിക്കുന്നതിലാണ് ആനന്ദിക്കേണ്ടത്..ചുറ്റും കാണുന്നവരെല്ലാം ഒറ്റക്കാണ്.അവരെല്ലാം കൂടെ എപ്പോഴൊക്കെയോ കൂട്ടമാകുന്നു പിന്നെ വീണ്ടും ഒറ്റക്കാകുന്നു.അതിൽ പുതിയതായി ഒന്നുമില്ല..തനിച്ചായെന്ന് നിനക്കെപ്പഴാണ് തോന്നിയത്,  പണ്ട് നിനക്ക് ആരൊക്കെയോ ഉണ്ടായിരുന്നെന്നാണോ എങ്കിൽ അവരെല്ലാം ഇപ്പൊ എവിടെ.. അന്നും നീ തനിച്ചു തന്നെയായിരുന്നു. അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്..അവനു ചിരിക്കാൻ മാത്രമേ അറിയൂ.. ദേഷ്യപ്പെടുന്നതിൽ പോലുമുണ്ട് ചിരി. ചുറ്റുപാടിനോടുള്ള അന്യതാബോധമാണ് തനിച്ചാണെന്ന തോന്നലുണ്ടാക്കുന്നത്..സ്വന്തമെന്നും അന്യമെന്നും കരുതണ്ട..എല്ലാം എല്ലാവർക്കും സ്വന്തം, അല്ലെങ്കിൽ ഒന്നും ആർക്കും സ്വന്തമല്ല..ചില അവസരങ്ങളിൽ ചിലതു നമ്മൾ സ്വന്തമാക്കി ഉപയോഗിക്കുന്നു. മറ്റു ചിലത് നമ്മുടെ കണ്ണിൽ പെടുന്നതുപോലുമില്ല.. നീ നിന്നെ സ്നേഹിക്കുക നിന്നെ മാത്രം.... അവനൊന്നു നിർത്തിയപ്പോൾ അവൾ തുടർന്നു... നീയെത്ര മനോഹരമായി സംസാരിക്കുന്നു.. ഞാൻ ചോദിയ്ക്കാൻ മടിക്കുന്ന ചോദ്യങ്ങൾക്കു പോലും...

കുന്നേറുന്ന കനവുകൾ

"പലരും പറഞ്ഞു പഴകിയ കഥയിലെ കഥാപാത്രങ്ങളെപ്പോലെ, യാതൊരു മാറ്റവുമില്ലാതെ എന്റെ ജീവിതവും ഒഴുകുന്നു. തുറന്നു പറച്ചിലുകൾ പരാതികളായി മാത്രം മാറുന്നു. രാവിലെ അഞ്ചു മുതൽ വൈകീട്ട് പതിനൊന്നു വരെ തിരിച്ചു വച്ചൊരു ഘടികാരം പലർക്കുവേണ്ടിയുമെന്നപോലെ എനിക്ക് വേണ്ടിയും ചലിക്കുന്നു..." ഛെ... ഇതിലെന്താണ് പുതുമ. അല്ലെങ്കിലും പുതുമക്ക് വേണ്ടി താൻ ഒന്നും ചെയ്യാറില്ലല്ലോ.ഇനി ചെയ്താൽ തന്നെ അതേറ്റവും പഴയതായി സ്വയം തോന്നുകയാണ് പതിവ്.. ഓഫീസിലെ തന്റെ ക്യാബിനിലിരുന്നു സ്ക്രിബ്‌ളിംഗ് പാഡിൽ കുത്തിക്കുറിക്കുമ്പോൾ ഉമയുടെ ചിന്തകളിൽ ഇതെല്ലം വിരുന്നെത്തുക പതിവാണ്. ഭൂതകാലത്തിലേക്കു മടങ്ങിപ്പോകാനാഗ്രഹിക്കുന്ന അനേകരിൽ ഒരാൾ മാത്രമാകുന്നു താൻ.. അല്ലാതെ തനിക്കു പുതിയതായൊന്നും പറയാനില്ല.. "അല്ല സൂര്യൻ ഇന്ന് ദിശ മാറിയെങ്ങാനുമാണോ ഉദിച്ചത്.ഉമാ മാഡം ഇന്ന് നേരത്തെയാണല്ലോ.!" ജിനിയാണ്.. ഓഫീസിൽ ഉമയോട് വല്ലതുമൊക്കെ സംസാരിക്കുന്ന ഒരേ ഒരാൾ.ബാക്കിയുള്ളവർക്ക് താനൊരു അത്ഭുതകഥാപാത്രം ആയിരിക്കാം.ജോസഫേട്ടൻ പറയുന്നതുപോലെ.."ദൂരേന്നു കാണാനേ കൊള്ളൂ സംസാരിച്ചാൽ പോയി.കരണത്ത് തല്ലുന്ന പോലെയാ സംസാരം.ഇനി അതല്ലാതെന്തെങ്കില...

അച്ഛൻ മാത്രമായിരുന്നു കൂടെ...

"അങ്ങനെ ഒരു വീടായി. എന്തൊക്കെ സഹിച്ചു. എത്ര പ്രാർത്ഥിച്ചു.. സുമിത്ര പറയാ സൗകര്യങ്ങളൊക്കെ കുറവാണല്ലോന്ന്.. ഇതുണ്ടാക്കാൻ എന്റെ കുട്ടി പെട്ട പാട് എനിക്കറിയാലോ.. അച്ഛനുണ്ടായില്ല ഇതൊന്നും കാണാൻ. ആ പാവത്തിന് എത്ര സന്തോഷവുമായിരുന്നു.. 'അമ്മ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്.. അച്ഛൻ.. അധികം സംസാരങ്ങളില്ലായിരുന്നു തമ്മിൽ.. പക്ഷെ മൗനം കൊണ്ട് തീർത്ത ആ വേലിക്കെട്ടിനുള്ളിൽ നിന്ന് എത്ര കരുതലോടെയാണ് ഒരു കുടുംബത്തെ അദ്ദേഹം സംരക്ഷിച്ചു പോന്നത്.. പഠിക്കണമെന്നോ ജോലി നേടി കുടുംബം നോക്കണമെന്നോ ഒന്നും പറഞ്ഞു നിർബന്ധിച്ചിട്ടില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് എന്താണ് അച്ഛൻ ചെയ്യുന്നത് എന്ന്. എന്തിനാണിങ്ങനെ ജീവിക്കുന്നത് എന്ന് പോലും.... നൂറായിരം ആഗ്രഹങ്ങൾ പലപ്പോഴായി ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ടാവും ആ മനസ്സിൽ.. മകൻ വളർന്നു ഒരു ദിവസം ആ ചുമലിൽ നിന്ന് ഭാരങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് സ്വപ്നം കണ്ടിട്ടുണ്ടാവും... ഭാര്യവീട്ടിൽ ഉണ്ടുറങ്ങിക്കഴിയുന്ന ആൾ എന്ന് പറഞ്ഞു പലരും പുച്ഛത്തോടെ നോക്കിയിട്ടുണ്ടാവും അച്ഛനെ. വലിയ ആഢ്യത്വമുള്ള അമ്മയുടെ തറവാട്ടിൽ, അമ്മമ്മയുടെ തണലിൽ ഒതുങ്ങി ജീവിക്കാൻ സമ്മതം മൂളിയത് ...

കാലം നീട്ടിയ കൈ

സെക്കൻഡരാബാദ് : എല്ലാ ദിവസവും ഒരുപോലെ.. ജീവിതം  ഇത്രത്തോളം വിരസമാകുമെന്നു ചിന്തിച്ചിരുന്നതേ അല്ല. ഓഫീസിലേക്കുള്ള ഈ ചെറിയ യാത്രക്കിടയിൽ ബസിൻറെ സൈഡ് വിൻഡോയിലൂടെ എന്നും ഒരുപോലെ കാണുന്ന കാഴ്ചകൾ പോലും മടുപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഓർത്തതുകൊണ്ടാണോ എന്തോ ഇന്ന്  കണ്ണിൽ ഒരു പുതിയ കാഴ്ച വന്നു പെട്ടത്.. പാരഡൈസ്‌ ജംക്ഷനിൽ പഴയ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു. പ്രൗഢി കുറഞ്ഞെന്നുള്ള തോന്നല് കൊണ്ടാവാം.നീക്കപ്പെടുന്ന കെട്ടിടങ്ങൾക്കു പകരം ആധുനികതയുടെ മുഖപടങ്ങളണിഞ്ഞ പുതിയ മണി മന്ദിരങ്ങൾ അവിടെ വരുമായിരിക്കും. എന്ത് കൊണ്ടോ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന കാഴ്ച അന്നും ഇന്നും ഇഷ്ടമല്ല.. കോൺക്രീറ്റ് കഷ്ണങ്ങൾ താഴേക്ക് വീഴുന്നതിന്റെ ഒപ്പം മനസും പുറകിലേക്ക് പോവുകയാണ്.. ചെമ്മണ്ണ് നിറഞ്ഞ ആ വഴിയിലൂടെ..  ഇരുമ്പഴികളുള്ള കറുത്ത ചായം പൂശിയ ഗേറ്റ് ഉള്ള ആ വീടിനു മുന്നിലൂടെ പിന്നെയും പുറകിലേക്ക്..... ചെവിയിലപ്പോ ഇന്നെല്ലാവരും വിളിക്കുന്ന ഔദ്യോഗികനാമമല്ല പാറൂട്ടീ എന്നുള്ള നീട്ടിയ കേക്കാൻ സുഖമുള്ള ആ വിളി ഇങ്ങനെ മുഴങ്ങി കേക്കും. അതിങ്ങനെ പൂമുഖത്തും ഉമ്മറത്തും വടക്കിനിയിലും ഒക്കെ ഇടക്കിടക്ക് ക...

നിന്നെ എഴുതുകയാണ്..

Image
എന്റെ പ്രണയമേ.. നിന്നെ എഴുതാൻ എഴുതി തീർക്കാൻ എനിക്കാവുന്നില്ല... എന്തുകൊണ്ടെന്നാണോ.. അറിഞ്ഞിട്ടില്ല ഞാൻ നിന്നെ ഇതുവരെ... നീയാണെന്നു കരുതി എന്നിലെത്തിയ പല വികാരങ്ങൾക്കും നിന്റെ മുഖം മൂടി മാത്രമേ ഉണ്ടായിരുന്നുള്ളു. നിന്നെ ഞാൻ എന്നും തിരഞ്ഞുകൊണ്ടിരുന്നു. ഇതാണ് സ്വർഗം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നീ എന്നെ പുൽകുന്ന നാൾ എന്നും സ്വപ്നം കണ്ടിരുന്നു.ഇപ്പോഴും കാണുന്നു... ഇത്രത്തോളം ഭ്രാന്തമായി നിന്നെ ആഗ്രഹിക്കാൻ മാത്രം നിന്നിലെന്താണുള്ളത്.. അത് അറിയില്ല.. ഒരു പക്ഷെ എന്റെ ഈ അറിവില്ലായ്‍മകളാവും..., അറിയാനുള്ള മോഹമാവും നിന്നെ ഇത്രത്തോളം എന്നിലേക്കടുപ്പിക്കുന്നത്... കവികളും കഥാകാരന്മാരും എഴുതിയ വരികളിലൊന്നും നീ മുഴുവനായിട്ടില്ല... ഇനിയും ബാക്കിയാണ് ഒരുപാടൊരുപാട്... നീ വരും മുൻപേ വിരഹം വന്നതെങ്ങനെ... നിനക്ക് ശേഷം എന്നാണെല്ലാവരും വിരഹത്തെ കുറിച്ച് പറഞ്ഞത്... എനിക്കെന്നും വിരഹമാണ്.. നീ എന്നിലേക്കെത്തും വരെ.. എന്നിലെ സങ്കൽപ്പങ്ങൾക്ക് പൂർണതയാവും വരെ...അറിയാൻ ശ്രമിക്കും തോറും അകലുകയാണ്... ഒരു പ്രഹേളിക പോലെ എന്നെ ഭ്രാന്തു പിടിപ്പിക്കുകയാണ്‌.. പലരും പറഞ്ഞു കൊതിപ്പിച്ച നിന്റെ മായാജാലപ്രകടനങ്ങൾ ...