സ്കൂൾ ഓർമ്മകൾ
എൻ്റെ ഹൈ സ്കൂൾ. ഏറ്റവും സ്നേഹം നിറഞ്ഞ ടീച്ചർ മാരെ ഞാൻ കണ്ടിട്ടുള്ളത് അവിടെയാണ്. മൂന്നു വർഷത്തെ പഠനകാലം കൊണ്ട് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടവിടെ. ഡാൻസ് പ്രോഗ്രാംസ് ആയിരുന്നു ഒരു പ്രധാന വിഷയം. പ്രാക്ടീസിന് പോവലും ടീച്ചേഴ്സിന്റെ വഴക്കും അങ്ങനെ കുറെ. പിന്നെ ആദ്യമായിട് പരീക്ഷയിൽ ഒക്കെ തോൽക്കാൻ തുടങ്ങിയതും അവിടെ വച്ചായിരുന്നു.കണക്ക് എന്ന വിഷയം എന്റെ ശത്രുവായി മാറിയതും അവിടെ വച്ചു തന്നെ. മലയാളം ആയിരുന്നു ഇഷ്ട വിഷയം.മലയാളത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അതിനു പ്രധാന കാരണം രാമനാഥൻ മാഷ് ആയിരുന്നു. വീട്ടിൽ പഠിക്കെടി എന്നു പറഞ്ഞു വഴക്കു കേക്കുമ്പോഴൊക്കെ എടുത്തു വായിക്കുന്നത് മലയാളം സെക്കൻ്റ ആയിരിക്കും. പാത്തുമ്മയുടെ ആട്.ബഷീർ കൃതികളുടെ ആരാധികയായി മാറിയതും അപ്പോഴാണ്. അന്ന് അച്ഛനാണ് സ്കൂളിലെ പി റ്റി എ പ്രസിഡണ്ട്.എനിക്ക് മലയാളം ഇഷ്ടമാണെന്നു അറിയാവുന്നതു കൊണ്ട് അച്ഛൻ ചോദിച്ചു ആരാ നിന്റെ മലയാളം ടീച്ചർ എന്ന്. ഞാൻ പറഞ്ഞു രാമനാഥൻ മാഷാ അച്ഛാ ആൾ ഒരു സ്ത്രീ വിരോധിയാണ് എപ്പഴും പെണ്ണുങ്ങളെ കുറ്റം പറയും എന്ന്. സത്യത്തിൽ മാഷ് ഇ...