സ്കൂൾ ഓർമ്മകൾ
എൻ്റെ ഹൈ സ്കൂൾ. ഏറ്റവും സ്നേഹം നിറഞ്ഞ ടീച്ചർ മാരെ ഞാൻ കണ്ടിട്ടുള്ളത് അവിടെയാണ്. മൂന്നു വർഷത്തെ പഠനകാലം കൊണ്ട് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടവിടെ. ഡാൻസ് പ്രോഗ്രാംസ് ആയിരുന്നു ഒരു പ്രധാന വിഷയം. പ്രാക്ടീസിന് പോവലും ടീച്ചേഴ്സിന്റെ വഴക്കും അങ്ങനെ കുറെ. പിന്നെ ആദ്യമായിട് പരീക്ഷയിൽ ഒക്കെ തോൽക്കാൻ തുടങ്ങിയതും അവിടെ വച്ചായിരുന്നു.കണക്ക് എന്ന വിഷയം എന്റെ ശത്രുവായി മാറിയതും അവിടെ വച്ചു തന്നെ.
മലയാളം ആയിരുന്നു ഇഷ്ട വിഷയം.മലയാളത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അതിനു പ്രധാന കാരണം രാമനാഥൻ മാഷ് ആയിരുന്നു. വീട്ടിൽ പഠിക്കെടി എന്നു പറഞ്ഞു വഴക്കു കേക്കുമ്പോഴൊക്കെ എടുത്തു വായിക്കുന്നത് മലയാളം സെക്കൻ്റ ആയിരിക്കും. പാത്തുമ്മയുടെ ആട്.ബഷീർ കൃതികളുടെ ആരാധികയായി മാറിയതും അപ്പോഴാണ്.
അന്ന് അച്ഛനാണ് സ്കൂളിലെ പി റ്റി എ പ്രസിഡണ്ട്.എനിക്ക് മലയാളം ഇഷ്ടമാണെന്നു അറിയാവുന്നതു കൊണ്ട് അച്ഛൻ ചോദിച്ചു ആരാ നിന്റെ മലയാളം ടീച്ചർ എന്ന്. ഞാൻ പറഞ്ഞു രാമനാഥൻ മാഷാ അച്ഛാ ആൾ ഒരു സ്ത്രീ വിരോധിയാണ് എപ്പഴും പെണ്ണുങ്ങളെ കുറ്റം പറയും എന്ന്.
സത്യത്തിൽ മാഷ് ഇടക്കിടക്ക് പെൺപിള്ളേരെ പറ്റി ഓരോ കമെന്റ് പറയുമായിരുന്നു. അതാ ഞാൻ അങ്ങനെ പറഞ്ഞത്. എന്റെ അച്ഛൻ അതു അങ്ങനെ തന്നെ മാഷോടും ചെന്നു പറഞ്ഞു. അടുത്ത ദിവസം ക്ലാസ്സിൽ ചെല്ലുമ്പോ മാഷ് എനിക്കു വേണ്ടി എന്തെങ്കിലും കരുതി വച്ചിട്ടുണ്ടാകും എന്നെനിക് ഉറപ്പായിരുന്നു.അതുകൊണ്ട് തന്നെ ഞാൻ എല്ലാർക്കും ഒരു മുന്നറിയിപ്പ് കൊടുത്തു.മാഷ് ചെലപ്പോ എന്നെ ഒരു ദയയുമില്ലാതെ കളിയാക്കും ആരും പ്രോത്സാഹിപ്പിച്ചേക്കരുത് എന്ന്. മൂന്നാമത്തെ പീരിയഡ് ആണ് മലയാളം ഫസ്റ്റ്. മാഷ് ഒന്നും പറഞ്ഞില്ല. പതിവ് പോലെ ക്ലാസ്സ് എടുത്തിട്ടു പോയി. ലാസ്റ് പീരിയഡ് മലയാളം സെക്കൻഡ് ആണ്.മാഷ് പാത്തുമ്മയുടെ ആട് എടുത്തു തരുന്നത് നല്ല രസമാണ്.അതിലെ കഥാപാത്രങ്ങളെ പോലെ സംസാരിക്കും. ഓരോ രംഗവും മുന്നിൽ കാണുന്ന പോലെ ഉണ്ടാവും.അങ്ങനെ ഇടക്ക് ബഷീർ സ്ത്രീജനങ്ങളെ പറ്റി പറയുന്ന ഒരു ഭാഗം വന്നു. അതു വായിച്ചു കഴിഞ്ഞ ഉടൻ വന്നു ഡയലോഗ്, അതേയ് ഇതു ബഷീർ പറഞ്ഞതാ ഞാൻ അല്ലട്ടോ എന്ന്. ക്ലാസ്സിൽ എല്ലാരും കൂടെ എന്റെ മുന്നറിയിപ്പൊക്കെ മറന്നു കൂട്ടച്ചിരിയായി.പിന്നെ അവസരം വരുമ്പോഴൊക്കെ എന്നെ കളിയാക്കുമായിരുന്നു.
അങ്ങനെ മാഷുമായി നല്ല ഒരു ബന്ധം ഉണ്ടായി. ഇപ്പൊ മാഷ് ഹൈ സ്കൂളിലെ ഹെഡ്മാഷാണ്.ഇടക്കു നാട്ടിൽ പോകുമ്പോഴൊക്കെ സ്കൂളിൽ പോയി മാഷേ കാണും. പഴയതിലും സ്നേഹമാണ് ഇപ്പോഴും.എന്നെ ചിത്തിരത്തോണി എന്നാണ് വിളിക്ക. അതിലും ഒക്കെ സന്തോഷമായത് ഒരു ദിവസം മാഷ് എന്നെ കാണാൻ വന്നപ്പോഴാ. മാഷുടെ മോൾ പാലക്കാടാണ് പഠിക്കുന്നത്. മോളെ കാണാൻ വന്ന കൂട്ടത്തിൽ എന്റെ ഓഫീസിൽ വന്നു എന്നെയും കണ്ടു. സ്റ്റുഡന്റ് നെ കാണാൻ മാഷ് വന്നു എന്നും പറഞ്ഞു സഹപ്രവർത്തകർക്കൊക്കെ വലിയ അത്ഭുദം ആയിരുന്നു.
ഹൈ സ്കൂളിന് ശേഷം പ്ലസ് ടു, ഡിഗ്രി, പീ ജീ ഒക്കെ ചെയ്തു. നല്ല ടീച്ചേഴ്സും ഉണ്ടായിരുന്നു. എന്നാലും ഹൈ സ്കൂളിലെ പോലെ ഊഷ്മളമായ സ്നേഹബന്ധം എവിടേം ഒരു ടീച്ചറുമായും ഉണ്ടായിട്ടില്ല.
സ്കൂൾ മിക്‌സഡ് ഒക്കെ ആയിരുന്നെങ്കിലും അവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ സെക്ഷൻസ് ആയിരുന്നു. പെൺകുട്ടികളുടെ ഭാഗത്തേക്കു ആൺകുട്ടികൾക്കും അതു പോലെ തിരിച്ചും പ്രവേശനം ഇല്ലായിരുന്നു.
ഉച്ച സമയത്തെ ഇടവേളകളിൽ ഞങ്ങൾ പെൺകുട്ടികൾ ഞൊണ്ടിതൊട്ടു കളിയും പാറ കളിയും ഒക്കെയായി ഞങ്ങളുടെ ഗ്രൗണ്ടിൽ ഉണ്ടാവും. ഇടക്ക് മതിലിനു മുകളിലൂടെ ചില റോക്കറ്റുകൾ വരും. എനിക് ഇഷ്ടമാണ്, മഞ്ജു ഐ ലവ് യൂ എന്നൊക്കെ എഴുതിയ റോക്കെറ്റുകൾ .അതിൽ നമ്മുടെ പേരുണ്ടോ എന്നു നോക്കും എല്ലാരും.ഉണ്ടെങ്കിൽ വല്ലാത്തൊരു ചാരിതാർഥ്യം ആണ്. ഹോ ഈ ചെക്കമ്മാർ എന്താ ഇങ്ങനെ എന്നൊക്കെ പറയുമെങ്കിലും അവനവനുള്ള റോക്കറ്റിനായി എല്ലാരും കാത്തിരിക്കുമായിരുന്നു.
ഒരുപാട് നിശബ്ദ പ്രണയങ്ങൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നത് ആ സമയത്ത് കണ്ടിട്ടുണ്ട്.എല്ലാം അൽപം പേടിയോടെ മാത്രം നോക്കി കണ്ടിരുന്ന ഒരു കൂട്ടം കുട്ടികൾ. അവരുടെ ലോകം.
ഇന്നത്തെ തലമുറക്ക് എവിടെയോ ഇതൊക്കെ കൈമോശം വന്നിട്ടില്ലേ എന്നൊരു തോന്നൽ. ഓർമകൾ ആർ എം വി എച് എസ് വരെ എത്തുമ്പോൾ മനസ്സു നിറയും....കണ്ണുകളും.....

Comments
Post a Comment