അച്ചുവും ജുബിനും

"പ്രണയം" സംഭവം കൊള്ളാമല്ലോ എന്നു ആദ്യം തോന്നിയത് അച്ചുവിനെയും ജുബിനെയും കണ്ടപ്പോഴാണ്. എന്റെ പ്ലസ് ടു പഠനകാലം . അതു വരെ മരം കയറിയും സൈക്കിൾ ഓടിച്ചും നടന്നിരുന്ന എന്റെ മനസ്സിലേക്കു പതുക്കെ നിറങ്ങൾ വരാൻ തുടങ്ങിയ സമയം. അല്ല, വലിയ കാര്യമൊന്നും ഉണ്ടായില്ല. മറ്റുള്ളവർ നിറം പകർത്തുന്നത് കണ്ടങ്ങനെ നടന്നു. അതിൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന പ്രണയ പുഷ്പങ്ങളാണ് അച്ചുവും ജുബിനും, ഇപ്പോൾ ജനിനീർമയി  എന്ന കൊച്ചു കുറുമ്പിയുടെ രക്ഷിതാക്കൾ...

അന്നത്തെ കാലത് എല്ലാ ക്ലാസ്സിലും ഉണ്ടാവും ചില ഗ്രൂപ്പുകൾ. പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച അർത്ഥം ഇല്ലാത്ത കുറെ പേരുകളും. എനിക്കും ഉണ്ടായി ഒരു ഗ്രൂപ്. ACAS അച്ചു, ചിത്തിര, അഞ്ചു, സജ്‌ന..

അങ്ങനെയിരിക്കുമ്പോഴാ അച്ചുവും ജുബിനുമായി ഒരു ചെറിയ കണ്ണും കണ്ണും.... പിന്നെ അവർ പ്ലസ് ടു കൊമേഴ്സിലെ പ്രണയജോഡികളായി. കാണാൻ വളരെ മനോഹരമായ പ്രണയം. ചെറിയ ഇടികൾ, പിച്ചുകൾ, തൊഴികൾ, വിപ്ലവമയം എന്നാൽ സുന്ദരം... പക്ഷെ പഠനം കഴിയുമ്പോൾ അവസാനിച്ചേക്കാവുന്ന ഒരു പ്രണയം ആണെന്നാണ് എല്ലാരും കരുതിയത്.

പ്ലസ് ടു കഴിഞ്ഞു എല്ലാരും പല വഴിക്ക്  പിരിഞ്ഞു. ജുബിൻ പല ബിസിനെസ്സുകളുമായി നടക്കുന്നു എന്നറിഞ്ഞു. അച്ചു പഠനം തുടരുന്നു... ഇടക്ക് കേൾക്കാം അവർ തല്ലിപിരിഞ്ഞു എന്ന് . പിന്നെ യോജിച്ചു എന്ന്. പ്ലസ് ടു കാലത്ത് ആ ബന്ധത്തോടു തോന്നിയിരുന്ന അരാധനയൊക്കെ മങ്ങി തുടങ്ങി. കുറെ പ്രണയകഥകൾ വേറെ... പിന്നെ അതു കൂടാതെ നൃത്തം ഒരു ലഹരി പോലെ തോന്നിയിരുന്ന കാലം ആയിരുന്നു.പതുക്കെ അവരെ ഓർക്കാതെയായി. പിന്നെ ഒരു ഇൻവിറ്റേഷൻ ആണ് വരുന്നത്. അവരുടെ കല്യാണത്തിന്റെ.... വല്ലാത്ത ഒരു സന്തോഷം ആയിരുന്നു.  വിജയകരമായ ഒരു പ്രണയത്തിനു സാക്ഷിയായല്ലോ...  കല്യാണം കൂടാൻ സാധിച്ചില്ല... പി ജി എക്സാംസ് വില്ലനായി...

ഈയിടെ വ്യക്തിപരമായ ഒരാവശ്യത്തിന് പഴയ സ്കൂളിൽ പോയി. കൂടെ അച്ചുവിനേം ജുബിനേം പോയി കണ്ടു. അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ആഹാരം കഴിച്ചു. ജെനി നിർമയിയെ കണ്ടു. അവരുടെ വീട്ടിൽ നിന്നിറങ്ങുമ്പോ മനസ്സു നിറഞ്ഞിരുന്നു...

Comments

Popular posts from this blog

അഗ്നി.. അണയാതെ

കാലം നീട്ടിയ കൈ

അമ്മമ്മ