പല്ലൊട്ടി മിട്ടായി തന്ന പണി
ഞാൻ അന്ന് രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ എന്ന് ഓർമയില്ല.എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു. രജിത. എന്റെ വീടിനടുത് തന്നെയാ വീട്. ഞങ്ങൾ വേറെ വേറെ ക്ലാസ്സിലായിരുന്നു എന്നാലും വൈകീട്ട് ഒരുമിച്ചാണ് പോകുന്നത്.അവള്ടെ കൂടെ തന്നെ പോകുന്നതിനു പിന്നിലാണ് ആ വലിയ രഹസ്യം ഉള്ളത്
അവള്ടെ ചേട്ടൻ അന്ന് വലിയ പണക്കാരനാ .. കയ്യിൽ ഇപ്പോഴും 3 - 4 രൂപയൊക്കെ കാണും. പോകുന്ന വഴി ദിവസവും പല്ലൊട്ടി മിട്ടായി വാങ്ങി തരും. അതാണ് അവളോട എനിക്ക് അത്ര സ്നേഹം.എന്നാൽ ചേട്ടന് എന്നെ അത്ര മതിപ്പില്ലായിരുന്നു. അവരുടെ മിട്ടായി പത്രത്തിൽ കയ്യിട്ടു വാരുന്ന ശത്രുവാ യിട്ടാണ് എന്നെ കണ്ടിരുന്നത്.
അന്നും പതിവുപോലെ ഞാൻ കൂടെ കൂടി. പെട്ടെന്ന് ചേട്ടന്റെ വക ഒരു പ്രഖ്യാപനം. ഞങ്ങൾ ഇന്ന് വേറെ വഴിക്ക. നീ കൂടെ വരണ്ട എന്ന്. ഞാൻ രജിതയെ നോക്കി. അവൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ഞാൻ പറഞ്ഞു ഞാനും ഉണ്ട്, നിങ്ങൾ വീട്ടിലേക്കു തന്നെ അല്ലെ. ചേട്ടന്റെ മുഖം ബലൂൺ പോലെ ആയി. അങ്ങനെ നടന്നു നടന്നു പോവാ. പെട്ടെന്ന് എനിക്ക് അറിയാത്ത വഴിയിലേക്ക് കയറി. കുറച്ചു ദൂരം നടന്നു. ഒരു കുറ്റിക്കാടിന്റെ നടുവിലൂടെയുള്ള വഴിയ. കാട് പോലെ ഉണ്ട്. വീടുകൾ ഒന്നും ഇല്ല.പെട്ടെന്ന് ചേട്ടൻ പറഞ്ഞു. രജിതെ ഓടിക്കോ എന്ന്. അവർ രണ്ടാളും ഓടി.ഫലത്തിൽ ഞാൻ ഒറ്റക്കായി. ചുറ്റും നോക്കി. ഒരു രക്ഷേം ഇല്ല. പിന്നെന്ത വഴി.. തുടങ്ങി നല്ല ഉച്ചത്തിലുള്ള കരച്ചിൽ. കുറെ ദൂരം കരഞ്ഞും വിളിച്ചും നടന്നു കഴിഞ്ഞപ്പോ എതിരെ ഒരു ചേച്ചി വരുന്നു. മാലാഖയെ പോലെ തോന്നി എനിക്ക്. വഴി തെറ്റി എന്നൊക്കെ പറഞ്ഞ കരഞ്ഞപ്പോ എന്നേം കൂട്ടി അടുത്ത ഒരു വീട്ടിലേക് പോയി. നോക്കുമ്പോ ആരാ എന്റെ ദീപ ടീച്ചർ. ടീച്ചർ എന്നെ വീട്ടില് എത്തിച്ചു. അന്ന് അമ്മയെ കണ്ട നിമിഷം ഇത് വരെ മറന്നിട്ടില്ല. സന്തോഷം കൊണ്ട് തുള്ളിച്ചാ ടായിരുന്നു.
അന്ന് കുളിപ്പിച്ച് തരുമ്പോ അമ്മ പറഞ്ഞു. ഇങ്ങനത്തെ സന്താനങ്ങൾ ഉണ്ടാവാൻ എന്ത് പാപമാണോ ഞാൻ ചെയ്തത് എന്ന്.
പക്ഷെ ഒന്നുണ്ട് ട്ടോ എത്രയൊക്കെ ചീത്ത കേട്ടപ്പോളും ഞാൻ രജിതയെയും ചേട്ടനെയും പറ്റി ഒന്നും പറഞ്ഞില്ല. പാളിപ്പോയ എന്റെ ഒരു അഡ്വേഞ്ചർ ആയിട്ടാണ് എല്ലാരും ആ സംഭവത്തെ കണ്ടത്.... ഇപ്പൊ ഒർക്കാൻ ഒരു സുഖം...

Comments
Post a Comment