Posts

Showing posts from 2016

"ഞാൻ" അന്തമില്ലാത്ത ചിന്തകൾ

Image
ഇന്ന് വരെ ചിന്തിച്ചു കൂട്ടിയതിൽ വച്ച് ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ ടോപ്പിക്ക് എനിക്ക് " ഞാൻ" തന്നെയാണ്.  എത്ര ചിന്തിച്ചാലും ഞാൻ ഇതാണ് അല്ലെങ്കിൽ ഇങ്ങനെയാണ് എന്നൊരു ഉറപ്പിൽ എത്തിച്ചേരാൻ സാധിക്കാറില്ല. ഒരുപാട് ആടിയുലയുന്ന മനസ്സും ചിന്തകളും ആശയങ്ങളും എല്ലാം കൂടി ചേർന്ന എന്തോ ആണ് ഞാൻ. മാറിക്കൊണ്ടിരിക്കുന്ന ഇഷ്ടങ്ങൾ, ബന്ധങ്ങൾ, സൗഹൃദങ്ങൾ.... അങ്ങനെ ഒന്നിൽ പൂർണമായും ഉറച്ചു നിൽക്കുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമായി തോന്നാറുണ്ട്. ചിലപ്പോഴൊക്കെ തോന്നും ഈ ഞാൻ മാത്രമാണോ എന്റെ ഉണ്ണിഗണപതീ ഇങ്ങനെ എന്ന്.... ഇതുവരെ മനസ് പൂർണമായും പങ്കു വെക്കാവുന്ന, എനിക്ക് പൂർണമായി മനസ്സിലാകുന്ന ഒരു നല്ല സുഹൃത്ത് ഉണ്ടായിട്ടില്ല. എന്റെ വിചിത്രമായ സ്വഭാവമാണോ കാരണം എന്നറിയില്ല. പക്ഷെ എണ്ണിയാൽ തീരാത്തത്ര നല്ല സൗഹൃദങ്ങൾ ഉണ്ട്. കുറെ ഏറെ നല്ല സുഹൃത്തുക്കൾ.എവിടെ പോയാലും എന്റേതായ ഒരു സ്പെയ്സ് കണ്ടെത്താൻ സാധിക്കാറുണ്ട്. ഞാനുമായി ചേർന്ന് പോകുന്ന കുറെ ആളുകൾ. പക്ഷെ നിലനിർത്തുന്നതിലാണ് പരാജയപ്പെടുന്നത്. ടെംപററി റിലേഷൻഷിപ്സിന്റെ ഒരു ഘോഷയാത്രയാണ് പലപ്പോഴും ജീവിതം. എന്നാൽ ആരോടും പിണങ്ങിപ്പിരിയാറില്ല. എപ്...

പ്രിയ...

Image
                ഇന്ന് പ്രിയയെ ഓർക്കാൻ എന്തുണ്ടായി എന്നറിയില്ല. പെട്ടെന്ന് മനസ്സിലേക്ക് ആ മുഖം ഇങ്ങനെ വരുകയായിരുന്നു. ഓർക്കുമ്പോ ഇപ്പഴും വിശ്വസിക്കാൻ ഒരു പ്രയാസമാണ്. അവൾ ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്ന്... ഞാൻ എപ്പോഴാണ്‌ അവളെ ആദ്യായി കാണുന്നത് എന്നോർക്കുന്നില്ല. ചേച്ചീ എന്ന് വിളിച്ചു കിലുക്കാംപെട്ടി പോലെ കല പില വർത്തമാനം ഒക്കെ പറഞ്ഞു എപ്പഴും ചുറുചുറുക്കോടെയാണ് അവളെ ആദ്യമൊക്കെ കണ്ടിരുന്നത്. ലൈബ്രറി ആയിരുന്നു ഞങ്ങളുടെ പ്രധാന സംഗമ സ്ഥലം. എന്നെ പോലെ തന്നെ പുതിയ ബുക്ക്സ് ആദ്യം വായിക്കണം എന്ന കൂട്ടത്തിലായിരുന്നു പ്രിയയും. രണ്ടു വശവും പിന്നി കെട്ടിയ ഉള്ളുള്ള നീണ്ട മുടിയും, വിടർന്ന കണ്ണുകളും എപ്പഴും നിറഞ്ഞ ചിരിയും ആയിരുന്നു ആരെയും അവളിലേക്ക് ആകർഷിക്കുന്ന പ്രത്യേകതകൾ. വായന തുടങ്ങിയാൽ പിന്നെ ആളാകെ മാറും. അത് വരെ കലപില വച്ചിരുന്ന ആളുടെ ശബ്ദം പിന്നെ ആരും കേക്കില്ല. അവൾക്ക് അത്രക്ക് ഇഷ്ടമായിരുന്നു വായന. അന്ന് എന്റെ സന്തത സഹചാരി എന്ന് പറയുന്നത് ദിവ്യയാണ്. ഞങ്ങൾ ഒരുമിച്ചാണ് പ്രിയയെ ആദ്യം കാണുന്നതും. നന്നായി പാട്ടു പാടുമായിരുന്നു ദിവ്...

ചുവടുകൾ..

എഴുതി തുടങ്ങുമ്പോ മനസ്സിൽ വല്ലാത്ത നഷ്ടബോധം വന്നു നിറയുന്ന മറ്റൊരു വിഷയമാണിത്. നൃത്തം... ഒരുകാലത്തു പ്രാണവായു പോലെ ആയിരുന്നു എനിക്കത്. നഴ്സറി ക്ലാസ്സുകളിലെ ആക്ഷൻ സോങ്‌സ് മുതൽ തുടങ്ങും സ്റ്റേജ് ഓർമ്മകൾ. എന്റെ ബാല്യകാലം മുതൽ ഏതാണ്ട് പി ജി കഴിയുന്നത് വരെ ഡാൻസ് പ്രോഗ്രാംസോ അതിന്റെ ചർച്ചകളോ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടുണ്ടാവില്ല ജീവിതത്തിൽ. അതിനോട് ഇഷ്ടം എന്നൊന്നുമല്ല പറയേണ്ടത് അത് ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു. ഒരു മൂന്നാം ക്ലാസ്സ് മുതലാണ് ക്ലാസ്സിക്കൽ ഡാൻസ് ഒക്കെ പഠിക്കാൻ തുടങ്ങിയത്. ആദ്യം ചുമ്മാ സ്റ്റൈൽ കാണിക്കാൻ വേണ്ടിആണ് പോയിരുന്നത്. തുടങ്ങിയപ്പോ മനസ്സിലായി അത്ര എളുപ്പം ഉള്ള പരിപാടിയല്ല എന്നു. സുന്ദരേശൻ മാഷിന്റെ വടി  കൊണ്ടുള്ള ഏറും തല്ലും കൊറേ കൊണ്ടു. മുഴുവനാക്കുന്നതിനു മുൻപേ സർ ക്ലാസ്സ് നിർത്തി. അപ്പോഴേക്കും ഞാൻ ഡാൻസ് നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പാതി പഠിച്ച അറിവ് പോരായിരുന്നു എങ്കിലും, മേനകച്ചേച്ചി, രമ്യച്ചേച്ചി, ശാലുചേച്ചി, ഐശ്വര്യ, അങ്ങനെ എന്നെ പോലെ നൃത്തത്തെ സ്നേഹിച്ചിരുന്ന കുറെ കൂട്ടുകാരോടോപ്പൻ ഞാനും കോമ്പോസിങ്ങും പ്രോഗ്രാംസും ഒക്കെയായി നടന്നു. പത്താം ക്ലാസ്സ് ...

സ്കൂൾ ഓർമ്മകൾ

എൻ്റെ ഹൈ സ്കൂൾ. ഏറ്റവും സ്നേഹം നിറഞ്ഞ  ടീച്ചർ മാരെ ഞാൻ കണ്ടിട്ടുള്ളത് അവിടെയാണ്. മൂന്നു വർഷത്തെ പഠനകാലം കൊണ്ട്  ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടവിടെ. ഡാൻസ് പ്രോഗ്രാംസ് ആയിരുന്നു ഒരു പ്രധാന വിഷയം. പ്രാക്ടീസിന് പോവലും ടീച്ചേഴ്സിന്റെ വഴക്കും അങ്ങനെ കുറെ. പിന്നെ ആദ്യമായിട് പരീക്ഷയിൽ ഒക്കെ തോൽക്കാൻ തുടങ്ങിയതും അവിടെ വച്ചായിരുന്നു.കണക്ക് എന്ന വിഷയം എന്റെ ശത്രുവായി മാറിയതും അവിടെ വച്ചു തന്നെ. മലയാളം ആയിരുന്നു ഇഷ്ട വിഷയം.മലയാളത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അതിനു പ്രധാന കാരണം രാമനാഥൻ മാഷ് ആയിരുന്നു. വീട്ടിൽ പഠിക്കെടി എന്നു പറഞ്ഞു വഴക്കു കേക്കുമ്പോഴൊക്കെ എടുത്തു വായിക്കുന്നത് മലയാളം സെക്കൻ്റ ആയിരിക്കും. പാത്തുമ്മയുടെ ആട്.ബഷീർ കൃതികളുടെ ആരാധികയായി മാറിയതും അപ്പോഴാണ്. അന്ന് അച്ഛനാണ് സ്കൂളിലെ പി റ്റി  എ പ്രസിഡണ്ട്.എനിക്ക് മലയാളം ഇഷ്ടമാണെന്നു അറിയാവുന്നതു കൊണ്ട് അച്ഛൻ ചോദിച്ചു ആരാ നിന്റെ മലയാളം ടീച്ചർ എന്ന്. ഞാൻ പറഞ്ഞു രാമനാഥൻ മാഷാ അച്ഛാ ആൾ ഒരു സ്ത്രീ വിരോധിയാണ് എപ്പഴും പെണ്ണുങ്ങളെ കുറ്റം പറയും എന്ന്. സത്യത്തിൽ മാഷ് ഇ...

യോഗാദിനം

ഓരോ യോഗാദിനവും മനസ്സിലേക്ക്  ഒരുപാട് ഓർമകൾ കൊണ്ടു വരും. ഒരു സുവർണ കാലഘട്ടത്തിന്റെ ഓർമകൾ. ഞാൻ മെഡിറ്റേഷൻ,യോഗ ഇതൊക്കെ പരിചയപ്പെടുന്നത് എൻ എസ് എസ്സിന്റെ വ്യക്തിത്വ വികസന ക്യാമ്പുകളിലൂടെയാണ്. ലക്ഷ്മി ദീദി, ലളിതാജി എന്നിവരാണ് ആദ്യകാല ഗുരുക്കൾ. ക്യാമ്പിൻറെ ദിനചര്യയുടെ ഭാഗമായത് കൊണ്ടു മാത്രമായിരുന്നു ആദ്യം യോഗ ചെയ്തിരുന്നത്. പിന്നീട് അതു നൽകുന്ന ആത്മീയവും ശാരീരികവുമായ സുഖം അനുഭവിച്ചറിയാൻ തുടങ്ങി. പല തവണ ലക്ഷ്മി ദീദിയുടെ വിവേകാനന്ദ ആശ്രമം സന്ദർശിച്ചു. ധ്യാനം, ഭജൻ സന്ധ്യകൾ, പ്രഭാഷണങ്ങൾ, ഗീത പാരായണം അങ്ങനെ ആത്മജ്ഞാനത്തിന്റെ വഴിയിൽ കുറെ നാൾ. ജീവിതത്തിന്റെ തിരക്കുകൾ പലതിനും തടസ്സമായെങ്കിലും യോഗ ഒരു ശീലമായി ഇന്നും കൂടെയുണ്ട്. മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസമേകുമെന്നതാണ് എന്നെ യോഗയോട് അടുപ്പിച്ചത്.ഡിഗ്രി, പീ ജി കാലഘട്ടങ്ങൾ  സൗന്ദര്യ സംരക്ഷണം പ്രധാന അജണ്ടയാകുന്ന സമയമാണല്ലോ, ആ സമയങ്ങളിൽ  എന്റെ ഒരുപാട് സുഹൃത്തുക്കളുടെ യോഗ ഗുരുവാകാനും അവസരം കിട്ടിയിട്ടുണ്ട്. എപ്പോഴും തിരക്കുകളിലും ബഹളങ്ങളിലും ഇരിക്കുമ്പോൾ  നമുക്കുള്ളിലെ നമുക്ക് വേണ്ടി ചിലവഴിക്കാൻ അല്പസമയം കണ്ടെത്തുന്നത് ഇതുപോലുള...

അമ്മമ്മ

അമ്മമ്മ ...എന്റെ കുട്ടിക്കാലത്ത്  ഞാൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന ആൾ. അന്നൊക്കെ വെക്കേഷൻ  എന്ന് പറഞ്ഞാൽ അതിൽ പ്രധാനമായ ഒരു കാര്യം കോങ്ങാട്ടേക്കുള്ള യാത്രയാണ്‌. അവിടെ അമ്മമ്മയും സുജിയും ഞങ്ങളെ കാത്തിരിപ്പുണ്ടാവും.സുജി മേമയുടെ മകൻ, പിന്നെ വല്യമ്മയും  വല്യച്ചനും മകനും( അജുവേട്ടൻ). അമ്മയുടെ തറവാട്ടിൽ ഇത്രയും പേരാണ് അന്നുണ്ടായിരുന്നത്. അമ്മമ്മ, കാക്കയംകോട്  കുഞ്ഞിലക്ഷ്മി അമ്മ. വലിയ ഒരു തറവാട്ടിലെ റാണിയെ പോലെ ആയിരുന്നു. മച്ചും പത്തായവും, വടക്കിനിയും, പൂമുഖവും ഒക്കെയുള്ള അമ്മയുടെ തറവാട്ടിലെ വെളിച്ചമായിരുന്നു അമ്മമ്മ. അമ്മമ്മക്ക് 12 മക്കളാണ്. അമ്മ പതിനൊന്നാമത്തെ ആൾ.മക്കളും മരുമക്കളും പേരക്കിടാങ്ങളും  ഒക്കെയായി സന്തോഷത്തോടെയാണ് അമ്മമ്മ കഴിഞ്ഞിരുന്നത്. എല്ലാരും ഒരുമിച്ചുള്ള കൂടിച്ചേരലുകൾ അപൂർവമായിരുന്നു. എന്നാലും എല്ലാ വെക്കേഷനും ഞാനും അമ്മയും അനിയത്തിയും പോകും. അവിടെ അമ്മമ്മയുടെ സ്നേഹതണലിൽ ഇരിക്കുന്നത് ഒരു പ്രത്യേക സുഖം ആയിരുന്നു. അനിയത്തി ഉണ്ടായപ്പോ പങ്കു വച്ച് പോയ സ്നേഹം കാരണം എനിക്കുണ്ടായ കുഞ്ഞു കുശുമ്പിനുളള മരുന്നായിരുന്നു അമ്മമ്മ. അന്ന് തറവാട്ടിൽ കുറെ പണിക്കാ...

ബാല്യം - ചില സ്മരണകൾ

ഈ ഒരു കാര്യത്തിൽ മാത്രം എത്ര എഴുതിയാലും തീരാത്ത ഓർമകളാണ് എല്ലാവർക്കും ... അവിടെ ഒളിച്ചു വക്കലിന്റെയോ  മറച്ചു പിടിക്കലിന്റെയോ ആവശ്യം ഇല്ല  എന്നതാണ് ഏറ്റവും വലിയ സത്യം.. വരികൾക്കിടയിലൂടെ മറച്ചു പിടിച്ച്  ഒന്നും പറയണ്ട.  മരം കേറി എന്ന ചീത്തപ്പേര് കേട്ടാണ് വളർന്നത്. ബാല്യകാല സുഹൃത്തുക്കൾ രണ്ടു പേർ . സനുവും വിനുവും. ആ പ്രായത്തിൽ അന്ന് ചെയ്യാവുന്ന എല്ലാ കുസൃതികളും നിറഞ്ഞ ബാല്യം. നിഷ്കളങ്കതയായിരുന്നു ഏറ്റവും വലിയ സൗന്ദര്യം.അന്ന് ചെയ്തിരുന്ന പ്രധാനപ്പെട്ട ക്രിമിനൽ ആക്ടിവിറ്റീസ് എന്നു പറയാവുന്നത് മോഷണവും സാഹസിക പ്രവർത്തനങ്ങളും ആയിരുന്നു. അച്ഛമ്മ ഒളിച്ചു വച്ചിരിക്കുന്ന പഴുത്ത മാങ്ങാ, പഴം, പലഹാരങ്ങൾ തുടങ്ങിയവ അടിച്ചു മാറ്റി കുളക്കടവിൽ പോയിരുന്നു കഴിക്കുക. വിൽക്കാനായി മെടഞ്ഞു വച്ചിരിക്കുന്ന ഓല കട്ടെടുത്ത്  ഉണ്ണിപ്പുര കെട്ടുക. പറമ്പിലെ എല്ലാ മരങ്ങളിലും ബെറ്റ്  വച്ച കയറുക. മാവിന്റെ ഉച്ചിയിലെ കൊമ്പിൽ ഒറ്റക്കു നിക്കുന്ന മാങ്ങാ എറിഞ്ഞു വീഴ്ത്തുക അങ്ങനെ പോകും കലാ പരിപാടികൾ. അന്നൊക്കെ വെക്കേഷൻ എന്നു കേട്ടാൽ അമ്മക്കു  പേടിയായിരുന്നു. അയൽപക്കത്തെ കുട്ടികൾ എല്ലാം  പ്ര...

അച്ചുവും ജുബിനും

"പ്രണയം" സംഭവം കൊള്ളാമല്ലോ എന്നു ആദ്യം തോന്നിയത് അച്ചുവിനെയും ജുബിനെയും കണ്ടപ്പോഴാണ്. എന്റെ പ്ലസ് ടു പഠനകാലം . അതു വരെ മരം കയറിയും സൈക്കിൾ ഓടിച്ചും നടന്നിരുന്ന എന്റെ മനസ്സിലേക്കു പതുക്കെ നിറങ്ങൾ വരാൻ തുടങ്ങിയ സമയം. അല്ല, വലിയ കാര്യമൊന്നും ഉണ്ടായില്ല. മറ്റുള്ളവർ നിറം പകർത്തുന്നത് കണ്ടങ്ങനെ നടന്നു. അതിൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന പ്രണയ പുഷ്പങ്ങളാണ് അച്ചുവും ജുബിനും, ഇപ്പോൾ ജനിനീർമയി  എന്ന കൊച്ചു കുറുമ്പിയുടെ രക്ഷിതാക്കൾ... അന്നത്തെ കാലത് എല്ലാ ക്ലാസ്സിലും ഉണ്ടാവും ചില ഗ്രൂപ്പുകൾ. പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച അർത്ഥം ഇല്ലാത്ത കുറെ പേരുകളും. എനിക്കും ഉണ്ടായി ഒരു ഗ്രൂപ്. ACAS അച്ചു, ചിത്തിര, അഞ്ചു, സജ്‌ന.. അങ്ങനെയിരിക്കുമ്പോഴാ അച്ചുവും ജുബിനുമായി ഒരു ചെറിയ കണ്ണും കണ്ണും.... പിന്നെ അവർ പ്ലസ് ടു കൊമേഴ്സിലെ പ്രണയജോഡികളായി. കാണാൻ വളരെ മനോഹരമായ പ്രണയം. ചെറിയ ഇടികൾ, പിച്ചുകൾ, തൊഴികൾ, വിപ്ലവമയം എന്നാൽ സുന്ദരം... പക്ഷെ പഠനം കഴിയുമ്പോൾ അവസാനിച്ചേക്കാവുന്ന ഒരു പ്രണയം ആണെന്നാണ് എല്ലാരും കരുതിയത്. പ്ലസ് ടു കഴിഞ്ഞു എല്ലാരും പല വഴിക്ക്  പിരിഞ്ഞു. ജുബിൻ പല ബിസിനെസ്സ...

പല്ലൊട്ടി മിട്ടായി തന്ന പണി

ഞാൻ അന്ന് രണ്ടാം  ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ എന്ന് ഓർമയില്ല.എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു. രജിത. എന്റെ വീടിനടുത് തന്നെയാ വീട്. ഞങ്ങൾ വേറെ വേറെ ക്ലാസ്സിലായിരുന്നു എന്നാലും വൈകീട്ട് ഒരുമിച്ചാണ് പോകുന്നത്.അവള്ടെ കൂടെ തന്നെ പോകുന്നതിനു പിന്നിലാണ് ആ വലിയ രഹസ്യം ഉള്ളത് അവള്ടെ ചേട്ടൻ അന്ന് വലിയ പണക്കാരനാ .. കയ്യിൽ  ഇപ്പോഴും 3 - 4 രൂപയൊക്കെ കാണും. പോകുന്ന വഴി  ദിവസവും പല്ലൊട്ടി മിട്ടായി വാങ്ങി തരും. അതാണ് അവളോട എനിക്ക് അത്ര സ്നേഹം.എന്നാൽ ചേട്ടന് എന്നെ അത്ര മതിപ്പില്ലായിരുന്നു. അവരുടെ മിട്ടായി പത്രത്തിൽ  കയ്യിട്ടു വാരുന്ന ശത്രുവാ യിട്ടാണ് എന്നെ കണ്ടിരുന്നത്. അന്നും പതിവുപോലെ ഞാൻ കൂടെ കൂടി. പെട്ടെന്ന് ചേട്ടന്റെ വക ഒരു പ്രഖ്യാപനം. ഞങ്ങൾ ഇന്ന് വേറെ വഴിക്ക. നീ കൂടെ വരണ്ട എന്ന്. ഞാൻ രജിതയെ നോക്കി. അവൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ഞാൻ പറഞ്ഞു ഞാനും ഉണ്ട്, നിങ്ങൾ വീട്ടിലേക്കു തന്നെ അല്ലെ. ചേട്ടന്റെ മുഖം  ബലൂൺ പോലെ ആയി. അങ്ങനെ നടന്നു നടന്നു പോവാ. പെട്ടെന്ന് എനിക്ക് അറിയാത്ത വഴിയിലേക്ക് കയറി. കുറച്ചു ദൂരം നടന്നു. ഒരു കുറ്റിക്കാടിന്റെ  നടുവിലൂടെയുള്ള വഴിയ. ക...

പഴയ ഒരു ഓർമ

പണ്ട് ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നു. കഷ്ടകാലത്തിനു അതിന്റെ login details ഒക്കെ മറന്നു പോയി. പ്രാരാബ്ദങ്ങളുടെ കിളിക്കൂട്ടിലല്ലേ ഇപ്പൊ...വീണ്ടും നോക്കാൻ പോകുന്നു.. വല്ലതും നടക്കോ എന്നറിയില്ല.... ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു, പണ്ട്... അതും വല്ലപ്പോഴു.. ഇതും അങ്ങനെ തന്നെ. അപ്പൊ തുടങ്ങട്ടെ...